ഇത് പോരാട്ടത്തിൻ്റെ വിജയം; ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ കരിപ്പൂരിൻ്റെ മണ്ണിൽ വീണ്ടും മുത്തം വെച്ചു
കരിപ്പൂർ: വിവിധ മേഖലകളിൽ നിന്നുള്ള കരിപ്പൂർ വിരുദ്ധ ലോബികളുടെ ഇടപെടലുകൾക്കെതിരെ പ്രവാസി സമൂഹവും പ്രവാസികളെ സ്നേഹിച്ചവരും ഒന്നിച്ച് നിന്നതിൻ്റെ പ്രതിഫലം ഇന്ന് മലബാർ നേരിട്ടനുഭവിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി ചില കറുത്ത കൈകളാൽ മുടങ്ങിക്കിടന്നിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻ്റ് ചെയ്തപ്പോൾ അത് അനീതിക്കെതിരെ നടത്തിയ പോരാട്ടത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും വിജയമായി മാറുകയായിരുന്നു.
ജിദ്ദ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പറന്നുയർന്ന എയർ ഇന്ത്യയുടെ ജംബോ ജെറ്റ് പുലർച്ചെ 7:15 നായിരുന്നു കരിപ്പൂരിൽ ലാൻ്റ് ചെയ്തത്.
ജിദ്ദയിൽ നിന്ന് യാത്ര പുറപ്പെടുംബോഴും കരിപ്പൂരിൽ ലാൻ്റ് ചെയ്തപ്പോഴും പ്രവാസി സമൂഹവും എയർ ഇന്ത്യ അധികൃതരും ആഘോഷ നിർവൃതിയിലായിരുന്നു.
ഞായർ , വെള്ളി ദിവസങ്ങളിൽ ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കും തിങ്കൾ, ശനി ദിവസങ്ങളിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുമായി ആഴ്ചയിൽ രണ്ട് മടക്ക സർവീസുകളാണു നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa