ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മററി സംഘടിപ്പിച്ച മക്കാനി 2020 ശ്രദ്ധേയമായി.
റിയാദ്. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന മക്കാനി 2020 ശ്രദ്ധേയമായി.
ആഘോഷത്തിന്റെ ഭാഗമായി ബിരിയാണി പാചകമത്സരവും സംഘടിപ്പിച്ചു.ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ചിക്കന്‍ ബിരിയാണി പാചക മത്സരം അല്‍മദീന ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇരുപത്തിരണ്ടോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സൈഫുന്നീസ സുനീര്‍ ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും ഷംന ഷെഫീഖ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഷെഫ് ഹണി പി ജോ, ഷെഫ് ജീവ് തോമസ്, ഷെഫ് രജിബ് മൈതി എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
വിജയികള്‍ക്കുള്ള സ്വര്‍ണനാണയങ്ങള്‍ നെസ്‌റ്റോ അസീസിയ ഹൈപ്പര്‍മാര്‍ക്കറ്റ് ട്രെയിന്‍മാള്‍ ഓഡിറേറാറിയത്തില്‍ ഫെബ്രുവരി 21 നു നടക്കുന്ന രമേശ് ചെന്നിത്തല പങ്കെടുക്കുന്ന വാര്ഷികാഘോഷദിനത്തില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇതിനോടനുബന്ധിച്ച് അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉല്‍ഘാടനം ചെയ്തു.
അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ , ക്രെസെന്റ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍സാരി വടക്കുംതല, അസ്മാസ് ഫാസ്റ്റ് ഫുഡ് ഡയറക്ടര്‍ നസീര്‍ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖവും, ഷുക്കൂര്‍ ആലുവ സ്വാഗതവും, ഹര്‍ഷാദ് എം ടി നന്ദിയും പറഞ്ഞു.
സജി കായംകുളം,നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കര്‍, സക്കീര്‍ ദാനത്ത്, അസ്‌കര്‍ കണ്ണൂര്‍, ബാലുകുട്ടന്‍, ഷാജി സോണ, സുരേഷ് ബാബു, അഷ്‌റഫ് വടക്കേവിള, അമീര്‍ പട്ടണത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവരും സംബന്ധിച്ചു.
പാചകമത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള പ്രോത്സാഹനസമ്മാനങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് പട്ടുറുമാല്‍ ഫെയിം ഷജീറിന്റെ നേതൃത്വത്തില്‍ റിയാദിലെ കലാകാര•ാരുടെ ഗാനസന്ധ്യയും ഷംസു കളക്കരയുടെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര മെഹ്ഫിലും അരങ്ങേറി.
തങ്കച്ചന്‍ വര്ഗീസ്, ജമാല്‍ എരഞ്ഞിമാവ്, ശിഹാബ് പുന്നപ്ര, സലിം അര്‍ത്തിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa