സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; നിങ്ങളുടെ വാതിൽക്കൽ അവരെത്തുമ്പോൾ തുറക്കാതിരിക്കരുത്
റിയാദ്: അടുത്ത മാസം 17 മുതൽ ആരംഭിക്കുന്ന സൗദി സെൻസസിൻ്റെ പ്രാഥമിക നടപടികൾ അധികൃതർ ആരംഭിച്ച് കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പൊതു ജനങ്ങൾക്ക് പുറമെ താമസ സ്ഥലങ്ങളും സ്ഥാപനങ്ങളുമെല്ലാം ഉൾപ്പെടുന്ന ഡീറ്റെയിൽ സെൻസസിനാണു സെൻസസ് അതോറിറ്റി പദ്ധതിയിട്ടിട്ടുള്ളത്.
ഇപ്പോൾ താമസ സ്ഥലങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥർ നിലവിൽ താമസ സ്ഥലങ്ങൾക്ക് നംബറിടുകയും അവിടെ എത്ര താമസക്കാരുണ്ടെന്ന് കണക്കാക്കുകയുമാണു ചെയ്യുന്നത്.
അതേ സമയം വാതിലുകളിൽ നംബറുകൾ പതിക്കുന്നെങ്കിലും താമസക്കാർ വാതിൽ തുറക്കാത്തതിനാൽ ഉദ്യോഗസ്ഥർക്ക് താമസ സ്ഥലങ്ങൾക്ക് മുംബിൽ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
എന്നാൽ ഐഡൻ്റിറ്റി കാർഡും ജാക്കറ്റുമെല്ലാം ധരിച്ച് വരുന്ന സെൻസസ് ഉദ്യോഗസ്ഥരെ സംശയിക്കേണ്ടതില്ല. സെൻസസ് ഉദ്യോഗസ്ഥർ ഐഡൻ്റിറ്റി കാർഡ് കാണിച്ച ശേഷമായിരിക്കും വിവരങ്ങൾ ആരായുക. അവർ ഗൃഹനാഥൻ്റെ ഇഖാമ നംബരും മൊബൈൽ നംബരും വാങ്ങുകയും പിന്നീട് പൂർണ്ണ വിവരങ്ങൾ കണ്ടെത്തുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa