Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഭരണിക്കകത്ത് 5000 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയോ ? അധികൃതർ വിശദീകരണം നൽകി

തബൂക്ക്: സൗദിയിലെ ചരിത്ര പ്രാധാന്യമേറിയ അൽ ഉലയിൽ ഭരണികൾക്കകത്ത് 5000 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന പ്രചാരണങ്ങളോട് അൽ ഉല റോയൽ കമ്മീഷൻ വാക്താവ് സഅദ് അൽ മത്റഫി പ്രതികരിച്ചു.

അൽ ഉലയിൽ ഭരണികൾക്കകത്തായി 5000 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയിട്ടുണ്ടെന്ന തരത്തിൽ ഒരു വീഡിയോ പ്രചരിച്ചതിനെത്തുടർന്നായിരുന്നു അധികൃതർ വിശദീകരണം നൽകിയത്.

ഈ പ്രചാരണത്തിൽ സത്യമില്ലെന്ന് പറഞ്ഞ സഅദ് അൽ മത്റഫി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മേഖലയിൽ വിവിധ പര്യവേക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും പൗരാണികാവശിഷ്ടങ്ങൾ മാത്രമാണു ഇത് വരെ കണ്ടെത്തിയിട്ടുള്ളതെന്നും അറിയിച്ചു.

അൽ ഉലയിൽ ഭരണികൾക്കകത്തായി 5000 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന തരത്തിലുള്ള വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.

അൽ അറബിയ ചാനലിലെ ഒരു പ്രോഗ്രാമിലായിരുന്നു സഅദ് അൽ മത്റഫി പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കിയത്. പ്രചരിക്കുന്ന വീഡിയോയിൽ ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കൾക്കായുള്ള പര്യവേക്ഷണമാണു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്