മദീനയിൽ വെടി വെപ്പ്; 3 പേർക്ക് പരിക്ക്
മദീന: മദീനയിൽ ഇന്നുണ്ടായ വെടി വെപ്പിൽ 3 സുരക്ഷാ ഭടന്മാർക്ക് പരിക്കേറ്റു. 40 വയസ്സിനു മുകളിലുള്ള ഒരു സൗദി പൗരനാണു പ്രതി.

കാറിലിരുന്ന് പ്രതി വെടി വെപ്പ് നടത്തിയതായി റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഭടന്മാർ പ്രതിയെ പിന്തുടരുകയായിരുന്നു.

തുടർന്ന് കാറിൽ നിന്ന് ഇയാൾ പുറത്തിറങ്ങുകയും അയാളുടെ താമസ സ്ഥലത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. പിന്തുടർന്ന സുരക്ഷാ ഭടന്മാർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയും വെടി വെപ്പിൽ 3 സുരക്ഷാാ ഭടന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശേഷം സുരക്ഷാ ഭടന്മാർ ഇയാളുടെ താമസ സ്ഥലത്ത് കയറി ഇയാളെ അറസ്റ്റ് ചെയ്തു. വെടി വെപ്പിനുണ്ടായ കാരണങ്ങൾ പരശോധിച്ച് വരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa