ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുമ്പോൾ മുറൂർ ഉദ്യോഗസ്ഥൻ കൈ കൊണ്ട് മറ്റു നിർദ്ദേശങ്ങൾ നൽകിയാൽ എന്ത് ചെയ്യണം
റിയാദ്:ചില സന്ദർഭങ്ങളിൽ സിഗ്‌നൽ ലൈറ്റ് കേടില്ലാതെ പ്രവർത്തിക്കുന്നതിനിടെ ട്രാഫിക് പോലീസുകാരൻ കൈ കൊണ്ട് മറ്റു നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ അനുസരിച്ചില്ലെന്ങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ഓർക്കുക.
ഇത് സംബന്ധിച്ച് വാഹനങ്ങളോടിക്കുന്നവർക്ക് സൗദി മുറൂർ ഡിപ്പാർട്ട്മെൻ്റ് മുറൂറിൻ്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ശത്മായ മുന്നറിയിപ്പാണു നൽകിയിട്ടുള്ളത്.
മാനുവൽ ആയി പോലീസുകാർ ഗതാഗതം നിയന്ത്രിക്കുന്നത് ഗതാഗത സംവിധാനം സുഗമമായി പ്രവർത്തിക്കാനും വാഹനങ്ങളോടിക്കുന്നവരുടെ സുരക്ഷക്കുമാണെന്നാണു മുറൂർ വ്യക്തമാക്കിയിട്ടുള്ളത്.
സിഗ്നലുകളിൽ ട്രാഫിക് പോലീസുകാരൻ്റെ കൈ കൊണ്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസുകാരൻ കൈ കൊണ്ട് നൽകുന്ന നിർദ്ദേശങ്ങളെ അവഗണിച്ച് സിഗ്നൽ ലൈറ്റിനെ ആശ്രയിക്കുന്നവർക്ക് പിഴ ഈടാക്കുമെന്നും മുറൂർ അറിയിച്ചു.
ട്രാഫിക് നിയമ ലംഘനപ്പട്ടിക 4 – ഇനം 7 പ്രകാരം ഇങ്ങനെ ട്രാഫിക് ഉദ്യോഗസ്ഥൻ്റെ മാനുവൽ ആയ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് 500 മുതൽ 900 റിയാൽ വരെയാണു പിഴ ഈടാക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa