അടുത്ത വർഷം മുതൽ ലെവി ഇളവ്; സൗദിയിലെ ചെറു കിട സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമേകും
റിയാദ്: സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 9 ഉം അതിൽ കുറവും അല്ലെങ്കിൽ അഞ്ചിൽ കുറവും ആണെങ്കിൽ ആയിരിക്കും ലെവി ഇളവ് ഉണ്ടായിരിക്കുക.
ഒൻപതും അതിൽ കുറവും ജീവനക്കാർ ഉള്ള സ്ഥാപനങ്ങളിലെ 4 തൊഴിലാളികൾക്കായിരിക്കും ഇളവ് ആനുകൂല്യം ലഭിക്കുക. അടുത്ത വർഷം ജനുവരി 1 മുതൽ ഇളവ് പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.
അതേ സമയം ലെവി ഇളവ് ലഭിക്കുന്നതിനു സ്ഥാപനത്തിൻ്റെ ഉടമസ്ഥനായ സ്വദേശി പൗരൻ അതേ സ്ഥാപനത്തിൽ മുഴുവൻ സമയ നടത്തിപ്പുക്കാരൻ ആയിരിക്കണമെന്നത് വ്യവസ്ഥയാണ് .
ഗാർഹിക തൊഴിലാളികളെ താത്ക്കാലിക കരാറിൻ്റെ അടിസ്ഥാനത്തിൽ ജോലിക്ക് നൽകുന്ന റിക്രൂട്ട്മെൻ്റ് മേഖലയിലെ ഓഫീസ് ജീവനക്കാരെയും ലെവിയിൽ നിന്നൊഴിവാക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും സ്വദേശി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർക്കും അതിൽ പിറന്ന പൗരതം ലഭിക്കാത്ത സന്താനങ്ങൾക്കും സ്വദേശികളുടെ വിദേശികളായ ഭാര്യമാർക്കും ലെവി അടക്കേണ്ടതില്ല.
അഞ്ച് വർഷത്തേക്ക് ചെറുകിട സ്ഥാപനങ്ങളിലെ നാലു ജീവനക്കാർക്ക് 6 വർഷം മുംബ് തൊഴിൽ മന്ത്രാലയം ലെവി ഇളവ് ആനുകൂല്യം നൽകിയിരുന്നു. എന്നാൽ പിന്നീട് പല സ്ഥാപനങ്ങൾക്കും ആ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa