ചൈനയിൽ നിന്ന് പാർസലുകൾ സ്വീകരിക്കാം, കൊറോണ ബാധിക്കാതിരിക്കാൻ വ്യക്തികൾ പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊറോണ വൈറസ് സംക്രമിക്കുമെന്ന് കരുതി ചൈനയിൽ നിന്നും പാർസലുകൾ സ്വീകരിക്കാതിരിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സാധന സാമഗ്രികളിലൂടെ വൈറസ് പകർന്നേക്കാമെന്ന അഭിപ്രായത്തെ അധികൃതർ തള്ളിക്കളഞ്ഞു. ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പാർസലുകൾ സ്വീകരിക്കാം.
മറ്റു പകർച്ചാ വ്യാധികൾക്കെന്നത് പോലെയുള്ള പ്രതിരോധ സംവിധാനങ്ങളാണു കൊറോണ വൈറസിനും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
അതേ സമയം കൊറോണ വൈറസ് ബാധിക്കാതിരിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
രണ്ട് കൈകളും കഴുകുക, ചുമക്കുംബോൾ ടിഷ്യു ഉപയോഗിക്കുക, പകർച്ചാ വ്യാധിയുണ്ടെന്ന് സംശയിക്കപ്പെടുന്നവരുമായി ഇടപഴകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കണം. 937 എന്ന നംബറിൽ വിളിച്ച് കൊറോണ സംബന്ധിച്ച് സംശയങ്ങൾ തീർക്കാമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa