ജിദ്ദയിൽ കടൽ കരയിലേക്ക് ആഞ്ഞടിച്ചു
ജിദ്ദ:ജിദ്ദയിൽ വേലിയേറ്റം മൂലം കടൽ കരയിലേക്ക് അതി ശക്തമായി ആഞ്ഞടിച്ചു. തിരമാലകൾ ജിദ്ദ കോർണീഷിലേക്ക് ആഞ്ഞടിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പങ്ക് വെക്കപ്പെട്ടു.
കരയിലേക്ക് തിരമാലകൾ എത്തിയതിനാൽ ഗതാഗത വകുപ്പും സുരക്ഷാ വിഭാഗവുമെല്ലാം രംഗത്തിറങ്ങുകയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
കോർണീഷ് വഴിയുള്ള യാത്രകൾ താത്ക്കാലികമായി മറ്റു ഭാഗങ്ങളിലേക്ക് തിരിച്ച് വിടാൻ സൗദി ട്രാഫിക് വിഭാഗം വാഹനങ്ങൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
ഇന്ന് പുലർച്ചെ മുതൽ മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടിരുന്നു.
കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. മക്കയിലും ഇന്ന് നേരിയ തോതിൽ മഴ പെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa