Sunday, November 24, 2024
Saudi ArabiaTop Stories

രണ്ടും കൽപ്പിച്ച് എയർ ഇന്ത്യ; കോഴിക്കോട് ജിദ്ദ സെക്ടറിൽ സർവീസുകൾ കൂട്ടുന്നു.

എയർ ഇന്ത്യ ജംബോ സർവീസ് കൂടി ആരംഭിച്ചതോടെ മത്സരം മുറുകി ജിദ്ദ കോഴിക്കോട് സെക്ടർ.

ഈ കഴിഞ്ഞ പതിനാറിനാണ് എയർ ഇന്ത്യ ജംബോ സർവീസുകൾ ആരംഭിച്ചത്.
അടുത്ത മാസം മുതൽ ആഴ്ച്ചയിൽ നാല് സർവീസുളാക്കി ഉയർത്താനാണ് എയർ ഇന്ത്യയുടെ ശ്രമം. ഇതിനായി എയർ ഇന്ത്യ നീക്കങ്ങൾ ആരംഭിച്ചു.

നിലവിൽ 2018 ഡിസംബർ മുതൽ സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. നിലവിൽ സ്പൈസ് ജെറ്റും പ്രതിദിന സർവീസുമായി രംഗത്തുണ്ട്.

അടുത്ത മാസം 29 മുതൽ ഇൻഡിഗോയും സർവീസ് ആരംഭിക്കാനിരിക്കുന്നു. ഇതോടെ പ്രവാസികൾക്ക് എപ്പോൾ വേണമെങ്കിലും നാട്ടിലേക്ക് തിരിക്കാവുന്ന തരത്തിൽ ജിദ്ദ-കോഴിക്കോട് സെക്ടർ മാറും.

പുലര്‍ച്ചെ 2.10നാണ് സൗദി എയര്‍ലൈന്‍സ് ദിവസവും ജിദ്ദയിൽ നിന്നും ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നത്. രാവിലെ 9.50ന് സ്‌പൈസ് ജെറ്റും, ഉച്ചക്ക് 1.20ന് ഇന്‍ഡിഗോയും കോഴിക്കോട്ടേക്ക് യാത്രതിരിക്കും.

രാത്രി 11.15 ന് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കുന്ന എയര്‍ ഇന്ത്യ രാവിലെ 7.05നാണ് കോഴിക്കോട് ഇറങ്ങുക. പുലർച്ചെ 2.10ന് പുറപ്പെട്ട സൗദി എയർലൈൻസ് രാവിലെ 10.30 ന് ഇറങ്ങും.

വൈകിട്ട് 6.05നും രാത്രി 9.35നും യഥാക്രമം സ്പൈസ് ജെറ്റും ഇൻഡിഗോയും കോഴിക്കോട് ഇറങ്ങും. അടിയന്തിര ഘട്ടങ്ങളിലെ യാത്രകൾക്ക് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മുഴുവന്‍ സമയവും വിമാന സര്‍വ്വീസുകളുണ്ടാകുമെന്നത് വലിയ അനുഗ്രഹമാണ്.

കോഴിക്കോട്- ജിദ്ദ സെക്ടറിൽ എയര്‍ ഇന്ത്യയുടെ ജംബോ സര്‍വ്വീസും വർദ്ധിപ്പിക്കാനിരിക്കുന്ന സർവീസുകളും കാരണം കടുത്ത മത്സരം തന്നെ വിമാനകമ്പനികള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa