Saturday, November 23, 2024
OmanTop Stories

ഒമാനിലെ ഒരു സ്‌കൂളിൽ അധ്യാപകനും, വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് ബാധയെന്ന് പ്രചാരണം; വാർത്ത നിഷേധിച്ച് മന്ത്രാലയം

സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിലെ ഒരു സ്‌കൂളിൽ കൊറോണ വൈറസ് വ്യാപിച്ചു എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം. എന്നാൽ വാർത്ത നിഷേധിച്ച് സ്‌കൂൾ മാനേജ്‌മന്റ് രംഗത്ത് വന്നു.

സ്‌കൂളിലെ ഒരു അദ്ധ്യാപകനും, വിദ്യാർത്ഥിക്കും കൊറോണ വൈറസ് ബാധയേറ്റു എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. എന്നാൽ അദ്ധ്യാപകന് സാധാരണ പനി മാത്രമായിരുന്നു എന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞതായി മാനേജ്‌മന്റ് അറിയിച്ചു.

മുൻകരുതലെന്നോണം അദ്ധ്യാപകനോട് രണ്ടാഴ്ച്ച ലീവ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. അതെ ദിവസം തന്നെ അസുഖബാധിതനായ ഒരു വിദ്യാർത്ഥിയെയും സ്‌കൂൾ അധികൃതർ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

അതെ സമയം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഒമാനിലെ സ്‌കൂളുകൾക്ക് അവധി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, നിലവിൽ സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും, വിദ്യാഭ്യാസമന്ത്രാലയത്തിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. സൈഫ് അൽ മആമരി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa