സൗദിയിൽ വെളിയങ്കോട് കൂട്ടായ്മക്ക് (SAVEK) രൂപം നൽകി.
റിയാദ്: സൗദി അറേബ്യയിൽ പ്രവാസികളായ വെളിയങ്കോട് നിവാസികളുടെ ഒരുമയിൽ ‘സൗദി വെളിയങ്കോട് കൂട്ടായ്മ’ യ്ക്ക് രൂപം നൽകി.
റിയാദ് മേഖലയുടെ പ്രഥമ ജനറൽബോഡിയോഗം ഒ.ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ.ഒ. അബ്ദുള്ള സാഹിബിന്റെ അധ്യക്ഷതയിൽ കബീർ കാടൻസ് സ്വഗതമാശംസിച്ചു. ടി.വി.സി. റഫീഖ് മുഖ്യപ്രഭാഷണം നടത്തി. നൗഫൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കൂട്ടായ്മയുടെ പേര് നിർദേശിച്ചവരേയും ലോഗോ തയ്യാറാക്കിയവരേയും ചടങ്ങിൽ ആദരിച്ചു.
സൗദി വെളിയങ്കോട് കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളായി ഉമ്മർ (രക്ഷാധികാരി), ടി.വി.സി. റഫീഖ് (പ്രസിഡന്റ്),മനാഫ് ടി, അബ്ദുറഹിമാൻ, (വൈസ് പ്രസിഡന്റ്), കബീർ കാടൻസ് (ജനറൽ സെക്രട്ടറി), ടി.പി. ജാഫർ, ഒ.ഒ. യൂസഫ് (ജോ. സെക്രട്ടറി), ഒ.ഒ. അബ്ദുല്ല (ട്രഷറർ),
സി.പി. ഇബ്രാഹിം, ടി.എം. കുഞ്ഞിമുഹമ്മദ്, കബീർ ഇറച്ചാട്ട് (ഉപദേശക സമിതി), എ.സി. ബക്കർ, ടി.പി. നാസർ, സാലി കുഞ്ഞിപ്പ, മൻസൂർ, അജ്മൽ, ഖലീൽ, മുക്താർ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa