കൊറോണ ; മലയാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നു
വെബ് ഡെസ്ക്: കൊറോണ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇറാനിൽ മലയാളികളായ മത്സ്യബന്ധനത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ 17 പേരാണു പുറത്തിറങ്ങാനാകതെ റൂമുകളിൽ കുടുങ്ങിക്കിടക്കുന്നത്.
തമിഴ്നാടു സ്വദേശികളടക്കം നൂറുകണക്കിനു ആളുകളാണു ഇത്തരത്തിൽ ഇറാനിലെ ഒരു തീരപ്രദേശ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുറികളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം വരെ തീർന്ന അവസ്ഥയാണുള്ളതെന്ന് തൊഴിലാളികൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇറാനിലെ കൊറോണ വ്യാപാനത്തെത്തുടർന്ന് അയൽ രാജ്യമായ അസർബൈജാൻ ഇറാനുമായുള്ള അതിർത്തി അടച്ചിട്ടിട്ടുമുണ്ട്.
അതേ സമയം ഇറാനിൽ കുടുങ്ങിയ മലയാളികളുമായി ബന്ധപ്പെടാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് സ്വദേശത്ത് എത്തിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും കേരള ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa