രൂപയുടെ മൂല്യം 20 കടന്നു
ദുബൈ: യു എ ഇ ദിർഹമിനു നേരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം 20 രൂപ കടന്നു. ഓൺലൈൻ ട്രേഡിംഗ് സൈറ്റുകളിലാണു ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് പുലർച്ചെ 20 രൂപയിൽ എത്തിയതായി സൂചിപ്പിക്കുന്നത്.

ഓപണൈംഗിൽ യു എസ് ഡോളറിനു നേറെ 73.10 ആയിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. എന്നാൽ പിന്നീടത് 72.95 ലേക്ക് മാറിയെങ്കിലും ഇപ്പോൾ 73.53 ആയി മാറിയിട്ടുണ്ട്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സാംബത്തിക നില ഭദ്രമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന റിസർവ് ബാങ്കിൻ്റെ ഉറപ്പ് ഡോളറുമായുള്ള വിനിമയ നിരക്ക് 73.10 ൽ നിന്ന് 72.95 ലേക്ക് മാറാൻ സഹായിച്ചിരുന്നു.
കഴിഞ്ഞ ദിവസം കഴിഞ്ഞ 16 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ചൊവ്വാഴ്ച 73.19 വരെ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം താഴ്ന്നിരുന്നു.
ആഗോള തലത്തിൽ തന്നെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഫിനാൻഷ്യൽ മാർക്കറ്റുകൾ വലിയ വെല്ലു വിളിയാണു നേരിട്ട് കൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa