Tuesday, April 22, 2025
Saudi ArabiaTop Stories

സൗദി അറേബ്യ ആഭ്യന്തര ഉംറയും മദീന സന്ദർശനവും നിർത്തി

ജിദ്ദ: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങുന്നു.

സൗദിക്കകത്ത് നിന്നുള്ള ഉംറ തീർഥാടനവും മദീന സന്ദർശനവും താത്ക്കാലികമായി നിർത്തലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു .

സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും നിയമം ഒരു പോലെ ബാധകമാകും.

കൊറോണ Covid 19 പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ വിദേശ ഉംറ തീർഥാടകരെയും ടുറിസ്റ്റുകളെയും വിലക്കിക്കൊണ്ടായിരുന്നു അധികൃതർ ആദ്യ നടപടിയെടുത്തത്.

തുടർന്ന് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശന വിലക്കേർപ്പെടുത്തി.

കഴിഞ്ഞ ദിവസം ജി സി സി രാജ്യങ്ങളിലെ സ്വദേശികൾക്കും വിദേശികൾക്കും സൗദിയിൽ പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ വെച്ചിരുന്നു.

വിലക്കുകൾ താത്‌ക്കാലികമാണ്. തുടർന്നുള്ള ദിനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് അധികൃതർ നിയമങ്ങളിൽ പുന:പരിശോധന നടത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa