മക്കക്കാർക്ക് ഉംറ നിർവ്വഹിക്കുന്നതിന് വിലക്കില്ല
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ സൗദിക്കകത്തുള്ളവർക്ക് ഉംറ നിർവ്വഹിക്കുന്നതിൽ നിന്ന് താത്ക്കാലിക വിലക്കേർപ്പെടുത്തിയെങ്കിലും മക്കക്കാർക്ക് പ്രസ്തുത വിലക്ക് ബാധകമാകില്ല.

മക്കാ നിവാസികൾക്ക് ഉംറ ചെയ്യുന്നതിനു വിലക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മിനിസ്റ്റർ അബദുൽ ഫത്താഹ് മഷാത്ത് അൽ അറബിയ ചാനലുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണു അറിയിച്ചത്.

മക്കക്കാരായ വിദേശികൾക്കും സ്വദേശികൾക്കും ഉംറ നിർവ്വഹിക്കാൻ സാധിക്കും. അതേ സമയം സൗദിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉംറക്കല്ലാതെ മക്കയിൽ സന്ദർശനം നടത്താമെന്നും മന്ത്രി പറഞ്ഞു.

കൊറോണ covid19 വൈറസ് പടരുന്നത് തടയുന്നതിനായി ആഭ്യന്തര തീർഥാടകർക്കും ഉംറയും മദീന സന്ദർശനവും വിലക്കിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കുകയായിരുന്നു.

ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം ഹറമുകളിൽ എത്തുന്ന വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ളതാണെന്നും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കമാണെന്നും ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.

സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ കണക്കിലെടുത്താണു സൗദി അറേബ്യ വൈറസിനെതിരെ മുൻകരുതൽ നടപടികൾ എടുത്തിട്ടുള്ളത്. ആവശ്യമാകുന്ന സമയത്ത് തീരുമാനങ്ങൾ പുന:പരിശോധിക്കും.

ജിസിസി പൗർന്മാർക്കും ജിസിസി രാജ്യങ്ങളിലുള്ള വിദേശികൾക്കും സൗദിയിൽ പ്രവേശിക്കണമെങ്കിൽ ചില നിബന്ധനകൾ കൂടി സൗദി അധികൃതർ കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.സൗദിയിൽ പ്രവേശിക്കുന്നതിനു മുംബ് അതത് ജിസിസി രാജ്യങ്ങളിൽ തുടർച്ചയായി 14 ദിവസം കഴിഞ്ഞവർക്ക് മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ. ജിസിസ്ക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ പോയി വൈറസ് ബാധയേൽക്കുന്ന പശ്ചാത്തലത്തിലാണു സുപ്രധാനമായ ഈ നടപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa