സൗദിയിൽ നിന്ന് ഇപ്പോൾ റി-എൻട്രിയിൽ നാട്ടിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജിദ്ദ: കൊറോണ വൈറസ് രാജ്യത്ത് എത്തുന്നത് തടയുന്നതിന്റെ ഭാഗമായി സൗദി അധികൃതർ ഓരോ ദിവസവും വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണല്ലോ .
ഈ സാഹചര്യത്തിൽ സൗദിയിൽ നിന്ന് സ്വദേശങ്ങളിലേക്ക് അവധിക്ക് പോകുന്നവർ പലരും വിവിധ സംശയങ്ങളാരാഞ്ഞ് കൊണ്ട് ദിനം പ്രതി ഞങ്ങൾക്ക് മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നുണ്ട്.
പ്രധാനമായും നാം മനസ്സിലാക്കേണ്ട ഒരു കാര്യം നിലവിൽ ഭീതിപ്പെടേണ്ട സാഹചര്യം ഇല്ലെന്നതും, നിലവിലെ നടപടികൾ വൈറസ് സൗദിയിൽ എത്താതെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് എന്നതുമാണ്.
ഏതായാലും നിലവിൽ നാട്ടിൽ പോകുന്നവർ ചില കാര്യങ്ങളിൽ മുൻ കരുതലുകളെടുക്കുന്നത് നനന്നായിരിക്കും.
ആദ്യമായി ചെയ്യേണ്ടത് റി എൻട്രി വിസ പരമാവധി എത്ര ദിനം ലഭിക്കുമോ അത്രയും ദിനങ്ങളിലേക്ക് വിസ ഇഷ്യു ചെയ്യാൻ ശ്രമിക്കണം എന്നതാണ്.
കാരണം നാം അവധിക്ക് നാട്ടിലെത്തി ഏതെങ്കിലും സാഹചര്യത്തിൽ കുറച്ച് ദിവസങ്ങൾ കഴിയേണ്ടി വന്നാലോ അല്ലെങ്കിൽ നാട്ടിൽ കുറച്ച് നിൽക്കണമെന്ന് തോന്നിയാലോ റി എൻട്രിയിൽ കാലാവധി ഉണ്ടെങ്കിൽ ആ സമയത്ത് റി എൻട്രി വിസ പുതുക്കാൻ പരക്കം പായേണ്ടി വരില്ല എന്നോർക്കുക.
രണ്ടാമതായി ഇഖാമ കാലാവധി ഉണ്ടോ എന്നത് ഉറപ്പ് വരുത്തുക. അഥവാ റി എൻട്രി വിസ എക്‌സ്പയർ ആയാലും വിസ പുതുക്കണമെങ്കിൽ ഇഖാമയിൽ ഡേറ്റ് നിർബന്ധമാണെന്നറിയാമല്ലോ ? ഇഖാമ കാലാവധി കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ റി എൻട്രി വിസയും കൂടുതൽ ദിവസത്തേക്ക് ഇഷ്യു ചെയ്യാൻ സാധിക്കുകയുള്ളൂ.
മറ്റൊരു പ്രധാന കാര്യം അവധിക്ക് പോകുന്നതിനു മുംബ് കംബനി അധികൃതരുമായും, കഫീലുമായുമെല്ലാം സംസാരിച്ച് റി എൻട്രി പുതുക്കാനും മറ്റും സഹായം ആവശ്യമെങ്കിൽ സഹായ ലഭ്യത ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം നാട്ടിലേക്ക് പറക്കുന്നത്.
ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റങ്ങളോ സീസൺ തിരക്കുകളോ ഉണ്ടാകില്ലെങ്കിൽ വൺവേ ടിക്കറ്റോ റിട്ടേൺ ടിക്കറ്റ് ആണെങ്കിൽ റീഫണ്ടബൾ ടിക്കറ്റോ എടുക്കുന്നതാകും ഉത്തമം.
അതുപോലെ മറ്റു ജിസിസി രാജ്യങ്ങളിൽ വൈറസ് ബാധയേറ്റ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക്, സൗദിയിലേക്കും തിരിച്ചും ഉള്ള യാത്രക്ക് കഴിയുന്നതും ഡയറക്ട് വിമാനങ്ങൾ തന്നെ ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലത്.
അടുത്ത 8 ആം തീയതി മുതൽ കുവൈത്തിൽ ലാന്റ് ചെയ്യണമെങ്കിൽ കൊറോണ ഫ്രീ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നിട്ടുണ്ട്. ഒരു പക്ഷേ സൗദിയിലേക്കും നിബന്ധന വരികയാണെങ്കിൽ അത്തരത്തിലുള്ള നീക്കങ്ങളേ പരമാവധി ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന് പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ അവധിക്ക് പോയവരും, പോകുന്നവരും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa