സൗദി മന്ത്രി സഭയിൽ മാറ്റം
റിയാദ്: സൗദി മന്ത്രി സഭയിൽ മാറ്റം വരുത്തിക്കൊണ്ട് ഭരണാാധികാരി സല്മാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
എക്കോണമി ആൻ്റ് പ്ളാനിംഗ് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് അൽ തുവൈജിരിയെ പ്രസ്തുത സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതാണു പ്രധാന ഉത്തരവ്.
മുഹമ്മദ് അൽ തുവൈജിരി വഹിച്ചിരുന്ന വകുപ്പ് ഇനി മുതൽ സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പും മുഹമ്മദ് അൽ ജദ്ആൻ തന്നെ കൈകാര്യം ചെയ്യും.
അതേ സമയം മന്ത്രി സ്ഥാാനത്ത് നിന്ന് നീക്കിയ മുഹമ്മദ് അൽ തുവൈജിരിയെ സൗദി റോയൽ കോർട്ട് അഡ്വൈസർ ആയി നിയമിച്ചിട്ടുണ്ട്. മന്ത്രി റാങ്കോടെയാണു നിയമനം.
സല്മാൻ രാജാവിൻ്റെ ഉത്തരവുകൾ വെള്ളിയാഴ്ച പുലർച്ചെ സൗദി പ്രസ്സ് ഏജൻസിയാണു പ്രസിദ്ധീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa