ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പോകുന്നതിന് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമോ? സംശയങ്ങൾ ബാക്കി
കരിപ്പൂർ : കൊറോണ-കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലേക്ക് പുതിയ വിസയിലും നിയമാനുസൃത വിസയിലും പോകുന്നവർക്ക് കൊറോണ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായി വന്ന റിപ്പോർട്ടിൽ ഇനിയും സംശയങ്ങൾ ബാക്കി.
ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ചില മാധ്യങ്ങൾ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിക്കൊണ്ടുള്ള വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദിയിലെ പ്രമുഖ അറബ് ദിനപത്രത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ആദ്യം വന്നത്.
കേരളത്തിലെ ചില ട്രാവൽ ഏജന്റുമാരുമായി ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാനായി ബന്ധപ്പെട്ടിരുന്നു.
സൗദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലർ പ്രകാരം ഇന്ത്യക്കാർക്ക് നിലവിൽ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് മനസ്സിലാക്കുന്നത് എന്നാണ് ട്രാവൽസ് ഏജന്റുമാർ പറയുന്നത്.
ഇതിന് തെളിവായി സൗദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലറും ട്രാവൽ ഏജന്റുമാരായ സുഹൃത്തുക്കൾ ഷെയർ ചെയ്തു തന്നു.
മാർച്ച് 7 ശനിയാഴ്ച ഇഷ്യു ചെയ്ത സൗദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലറിൽ പറയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
ഒന്നാമതായി, ഈജിപ്തിലെ ഏത് വിമാനത്താവളങ്ങളിൽ നിന്നും സൗദിയിൽ വരുന്നവർ ബോഡിംഗിന് 24 മണിക്കൂർ മുമ്പ് ഇഷ്യു ചെയ്ത കൊറോണയില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് കൈയിൽ കരുതിയിട്ടുണ്ടെന്ന് വിമാനകമ്പനിക്കാർ ഉറപ്പിക്കണം എന്ന നിർദ്ദേശമാണ്. ഇതിൽ ഇന്ത്യക്കാരെയോ മറ്റോ പരാമർശിക്കുന്നില്ല.
രണ്ടാമത്തെ നിർദ്ദേശം, യു എ ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സൗദിയിലെ 3 അന്താരാഷ്ട്ര എയര്പോർട്ടുകൾ (ജിദ്ദ, റിയാദ്, ദമാം ) വഴി മാത്രമേ പ്രവേശിക്കാവു എന്നതാണ് . ചുരുക്കത്തിൽ സൗദിയിലേക്ക് കൊറോണയില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇന്ത്യക്കാർക്കോ ഈജിപ്ത് അല്ലാത്ത മറ്റു രാജ്യക്കാർക്കോ ആവശ്യമുണ്ടെന്ന് സർക്കുലറിൽ പരാമർശിക്കുന്നില്ല എന്നതാണ് വസ്തുത . ഏതായാലും വരും സമയങ്ങളിൽ വ്യക്തമായ റിപോർട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa