Saturday, September 21, 2024
Top StoriesU A E

കൊറോണ; മൊബൈൽ ഫോണുകൾ വൃത്തിയായി സൂക്ഷിക്കുക

ദുബൈ: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് വൈറസിനെ ചെറുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളുമായി യു എ ഇ അധികൃതർ.

മൊബൈൽ ഫോണുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് യു എ ഇ വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മൊബൈലുമായി പബ്ലിക് ടോയിലറ്റുകളിലോ ബാത്‌റൂമുകളിലോ പോയിട്ടുണ്ടെങ്കിൽ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും മൊബൈൽ ക്ളീൻ ആയി സൂക്ഷിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

കൊറോണ-കോവിഡ്19 വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുളള മുൻ കരുതലുകളിൽ പെട്ടതാണു മൊബൈൽ ഫോണുകൾ ക്ളീൻ അയി സൂക്ഷിക്കൽ.

യു എ ഇയിൽ മന്ത്രാലയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും പകരം ഇ ലേണിംഗ് സംവിധാനം അംഗീകരിക്കുകയും ചെയ്തിരുന്നു.

അതേ സമയം കൊറോണ ബാധിതരിൽ 5 പേർ കൂടി സുഖം പ്രാപിച്ചതായി യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.സുഖം പ്രാപിച്ച അഞ്ച് പേരിൽ 3 പേർ യു എ ഇ പൗരന്മാരാണു. ഒരാൾ മൊറൊക്കൊക്കാരനും മറ്റൊരാൾ ഈജിപ്തുകാരനുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇതോടെ കൊറോണ ബാധിതരിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്. പുതിയ റിപ്പോർട്ട് പ്രകാരം യു എ ഇയിൽ കൊറോണ ബാധിതരുടെ എണ്ണം 74 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്