സൗദിയിൽ 17 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ പുതുതായി 17 പേർക്ക് കൂടി കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി.
പുതുതായി വൈറസ് ബാധിച്ചവരിൽ പെട്ട സൗദി പൗരൻ നേരത്തെ വൈറസ് ബാധയേറ്റവരുമായി സമ്പർക്കം പുലർത്തിയയാളായിരുന്നു. മറ്റൊരാൾ തുർക്കി വഴി റിയാദിലെത്തിയ പോർച്ചുഗൽ സ്വദേശിയാണ്. രണ്ട് പേരും റിയാദിൽ ഐസൊലേഷനിലാണുള്ളത്.
ഒമാൻ വഴി ഇറാനിൽ നിന്നും മടങ്ങിയെത്തിയ ഒരു സൗദിക്കും കൊറോണ ബാധിച്ചിട്ടുണ്ട്. ഇയാൾ അൽ അഹ്സയിൽ ഐസൊലേഷനിലാണുള്ളത്. തുർക്കിയിലും ലെബനാനിലും കഴിഞ്ഞ ശേഷം സൗദിയിലെത്തിയ സൗദി വനിതയാണു വൈറസ് ബാധയേറ്റ മറ്റൊരാൾ. യുവതിയെ ജിദ്ദയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ടെസ്റ്റിൽ പോസിറ്റീവ് ആയി കാണപ്പെട്ട രണ്ട് സൗദി യുവതികൾ ഖതീഫിൽ ഐസൊലേഷനിലാണുള്ളത്. ഇവർ ഇറാഖിൽ നിന്നായിരുന്നു സൗദിയിലേക്കെത്തിയത്.
ഇതിനു പുറമെ 11 ഈജിപ്തുകാർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ നേരത്തെ വൈറസ് ബാധയേറ്റ ഈജിപ്ഷ്യൻ സന്ദർശകനുമായി സമ്പർക്കം പുലർത്തിയവരായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa