Sunday, September 22, 2024
QatarTop Stories

റസിഡന്റ് കാർഡിന്റെ കാലാവധി കഴിഞ്ഞാലും മടങ്ങിയെത്തി പുതുക്കാം

ദോഹ: കൊറോണയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തിൽ താമസാനുമതി രേഖ പുതുക്കേണ്ട സമയത്ത് തിരികെ എത്താൻ സാധിക്കാത്തവർക്ക് അനുമതി രേഖയുടെ കാലാവധി കഴിഞ്ഞാലും തിരികെയെത്തി പുതുക്കാം.

നിലവിൽ നിലനിൽക്കുന്ന വിലക്ക് നീങ്ങിയാലുടനെയാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും താമസ രേഖ പുതുക്കാനും സാധിക്കുക.

ഖത്തർ ഭരണ നിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യ വകുപ്പിന്റെതാണ് പ്രവാസികൾക്ക് സന്തോഷമേകുന്ന ഈ പ്രഖ്യാപനം.

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമൂഹിക തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം.

ഐഡി കാർഡ് കാലാവധി കഴിഞ്ഞവർക്ക് മാത്രമല്ല, ആറു മാസ കാലാവധി കഴിഞ്ഞവർക്കും വിലക്ക് നീങ്ങിയ ഉടൻ താമസ രേഖ പുതുക്കി നൽകുന്നതായിരിക്കും.

മുൻപ് സമാനമായ തീരുമാനം കുവൈത്തും കൈകൊണ്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q