സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരണം
ജിദ്ദ: രാജ്യത്ത് പുതുതായി 24 പേർക്ക് കൂടി കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 86 ആയി.

പുതുതായി കൊറോണ ബാധിച്ചവരിൽ ഒരാൾ ഫ്രാൻസിൽ നിന്നെത്തിയ സൗദി വനിതയാണ്. ഇവരെ റിയാദിൽ ഐസൊലേഷനിൽ പാർപ്പിച്ചിട്ടുണ്ട്. മറ്റൊരാൾ ഇറ്റലിയിൽ നിന്നെത്തിയ സൗദി വനിതയാണ്. ഇവർ ഖത്തീഫിൽ ഐസൊലേഷനിലാണ്.

ഈസ്റ്റേൺ പ്രോവിൻസിൽ 7 സൗദി പൗരന്മാർ ഐസൊലേഷനിലാണുള്ളത്. ഇവർ നേരത്തെ കൊറോണ ബാധിച്ചവരുമായി സംബർക്കം പുലർത്തിയവരായിരുന്നു.
ബാക്കിയുള്ളവരിൽ 14 പേർ നേരത്തെ വൈറസ് ബാധിച്ച ഈജിപ്തുകാരുമായി ബന്ധമുള്ള ഈജിപ്ഷ്യൻ പൗരന്മാരും മറ്റൊരാൾ ഒരു ബംഗ്ളാദേശ് പൗരനുമാണ്. ഇവർ മക്കയിൽ ഐസൊലേഷനിലാണ്.
കൊറോണ ബാധിച്ച രാജ്യങ്ങളിൽ കഴിഞ്ഞവർ സൗദിയിലെത്തിയാൽ സൗദി ആരോഗ്യ മന്ത്രാലയവുമായി 937 ൽ ബന്ധപ്പെടണമെന്നും ആവശ്യമായ മാർഗ നിർദേശങ്ങൾ തേടണമെന്നും സൗദി ആരോഗ്യ മന്ത്രാലയവും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa