രാജകുമാരൻ ഉത്തരവിട്ടു; സൗദിയിലുള്ളവരുടെ വിസിറ്റ് വിസകൾ പുതുക്കി നൽകും
ജിദ്ദ: കൊറൊണ കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തൽ ചെയ്തതോടെ വിസിറ്റിംഗ് വിസകളിൽ സൗദിയിൽ എത്തിയവർ എന്ത് ചെയ്യുമെന്ന ആശങ്കക്ക് പരിഹാരം.
സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ നായിഫ് രാജകുമാരൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം രാജ്യത്തുള്ള എല്ലാ തരം വിസിറ്റ് വിസകളും ജവാസാത്ത് പുതുക്കി നൽകും.
ഫാമിലി വിസിറ്റിംഗ് ആയാലും, കൊമേഴ്സ്യൽ വിസിറ്റിംഗ് ആയാലും, ടൂറിസം, ചികിത്സ, ജോലി തുടങ്ങി ഏത് തരം ആവശ്യങ്ങൾക്ക് സൗദിയിൽ വിസിറ്റിംഗിൽ എത്തിയവരാണെങ്കിലും അവരുടെ വിസിറ്റ് വിസ കാലാവധി ദീർഘിപ്പിച്ച് നൽകും.
എല്ലാവർക്കും അബ്ഷിർ വഴി കാലാവധി പുതുക്കാൻ സാധിക്കും. അഥവാ അബ്ഷിർ വഴി സാധ്യമാകുന്നില്ലെങ്കിൽ ജവാസാത്ത് ഓഫീസുകളിൽ നേരിട്ട് പോയി വിസിറ്റ് വിസകൾ പുതുക്കാൻ സാധിക്കും.
വിസിറ്റ് വിസകൾ കഴിയാറായവർക്കും വിസിറ്റ് വിസ കാലാവധി 180 ദിവസത്തിൽ കവിഞ്ഞവർക്കും ഇലക്ട്രോണിക് പോർട്ടൽ വഴി പുതുക്കാൻ സാധിക്കാത്തവർക്കുമെല്ലാം ഇപ്പോൾ വിസിറ്റ് വിസകൾ പുതുക്കി നൽകും.
വിസിറ്റ് വിസയിൽ അനുവദിച്ചിട്ടുള്ള കാലാവധിക്കനുസരിച്ചുള്ള ദിനങ്ങൾ പുതുക്കി നൽകും. ഇതിനായി ആവശ്യമായ ഫീസ് അടച്ച് ജവാസാത്തിനെ നേരിട്ട് സമീപിച്ചാൽ മതി.
അബ്ഷിർ വഴി തന്നെ എല്ലാ തരം വിസകളും പുതുക്കി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററുമായി സഹകരിച്ച് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് സൗദി ജവാസാത്ത് അധികൃതർ വ്യക്തമാക്കി.
നൂറു കണക്കിനു പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണു സൗദി രാജാകുമാരൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം സാധ്യമായിട്ടുള്ളത്. നിരവധി പ്രവാസി സുഹൃത്തുക്കളായിരുന്നു ഈ വിഷയത്തിൽ മെസ്സേജുകളിലൂടെ ബന്ധപ്പെട്ട് കൊണ്ടിരുന്നത്.
അതേ സമയം റി എൻട്രി വിസയിൽ ഉള്ളവരുടെ ഇഖാമ കാലാവധി തീർന്നാലും വിസിറ്റ് വിസ കാലാവധി തീർന്നാലും കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ജവാാസാത്ത് പ്രഖ്യാപനം അറിയാൻ കാത്തിരിക്കുകയാണു നിലവിൽ അവധിയിലുള്ള ആയിരക്കണക്കിനു പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa