Tuesday, September 24, 2024
Saudi ArabiaTop Stories

ഷോപ്പിംഗ് മാളുകൾ മുഴുവനും അടക്കാൻ ഉത്തരവിട്ട് സൗദി; റെസ്റ്റോറന്റുകൾക്കും നിയന്ത്രണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ മുഴുവന്‍ ഷോപ്പിങ് മാളുകളും അടക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും പ്രവര്‍ത്തിക്കാൻ അനുവാദമുണ്ട്. ബാക്കിയുള്ള മുഴുവന്‍ സ്ഥാപനങ്ങൾക്കും വിലക്കുണ്ട്.

ഭക്ഷണ ക്ഷാമം നേരിടാതിരിക്കാനായാണ് സൂപ്പർ മാർക്കറ്റുകൾക്ക് പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്. കാര്‍ഗോ വിമാനങ്ങളും കപ്പലുകളും കൂടുതല്‍ അനുവദിച്ചതിച്ചതിനാല്‍ വിപണിയിൽ ഭക്ഷ്യ ക്ഷാമം പ്രതിഫലിക്കില്ല.

ഓരോ മേഖലയിലേയും മുനിസിപ്പാലിറ്റി വിഭാഗവും ഈ ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മാളുകള്‍ക്കകത്ത് ഒരു തരത്തിലുള്ള വിനോദ പരിപാടികളും ഇനി അനുവദിക്കില്ല.

പാര്‍സലുകള്‍ മാത്രമാണ് ഇനി മുതല്‍ ഭക്ഷണ ശാലകളില്‍ നിന്നും അനുവദിക്കുക. ഉത്തരവ് നിലവില്‍ മാളുകള്‍ക്ക് മാത്രമാണ് ബാധകം.

ആളുകള്‍ ഏറെ സമയം ചിലവഴിക്കുന്ന മേഖല എന്നുള്ള നിലക്കാണ് മളുകൾക്ക് മേലുള്ള നടപടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘട്ടം ഘട്ടമായി സൗദി നിരവധി പ്രതിരോധ പരിഷ്കാരങ്ങളും നടപടികളുമാണ് എടുക്കുന്നത്.

ആളുകള്‍ കൂട്ടംകൂടാന്‍ ഇടയുള്ള രീതികളെല്ലാം ഒഴിവാക്കുക എന്ന നടപടിയുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.അതത് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നടപ്പിൽ വരുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q