Wednesday, September 25, 2024
Saudi ArabiaTop Stories

നിയന്ത്രണങ്ങൾക്കിടയിലും 67 പുതിയ കേസുകൾ; സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 238 ആയി

സ്വകാര്യ മേഖലയിൽ കൂടി അവധി നല്കിയതടക്കം, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടയിലും സൗദിയിൽ ഇന്ന് കൊറോണ വൈറസ് ബാധയേറ്റ 67 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 45 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്.

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ 23 പേർ കിഴക്കൻ പ്രവിശ്യയിലും, 19 പേർ റിയാദിലും, 13 പേർ ജിദ്ദയിലും, 11പേർ മക്കയിലും, ഒരാൾ അസീർ പ്രവിശ്യയിൽ നിന്നും ഉള്ളവരാണ്.

ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 238 ആയി. രോഗബാധിതരുടെ എണ്ണം ഇന്നലെ വരെ ചെറിയ തോതിൽ മാത്രമാണ് ഉയർന്നിരുന്നത് ഈ സാഹചര്യത്തിലാണ് ഇന്ന് ഒറ്റയടിക്ക് 67 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബ്രിട്ടൻ, സ്പെയിൻ, സ്വിട്സർലാൻഡ്, തുർക്കി, ഫ്രാൻസ്, ഇറാഖ്, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വന്നവരിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു.

രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ പ്രതിരോധ മാർഗങ്ങളാണ് കൊറോണ തടയാൻ മന്ത്രാലയം സ്വീകരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q