Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക് അവരുടെ സമ്മതമില്ലാതെ ശമ്പളമില്ലാത്ത അവധി നൽകുന്നതിനെതിരെ മുന്നറിയിപ്പ്

ജിദ്ദ: തൊഴിലാളികൾക്ക് അവരുടെ സമ്മതമില്ലാതെ ശമ്പളമില്ലാതെ അവധി നൽകുന്ന കംബനികൾക്ക് സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ചില സ്ഥാപനങ്ങൾ നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ തൊഴിലാളികൾക്ക് അവരുടെ സമ്മതമില്ലാതെ ശമ്പളമില്ലാത്ത അവധി നൽകുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പൊഴാണു മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

നിലവിലെ സാഹചര്യത്തിൽ പതിവ് ശൈലിയിൽ ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ കഴിയാത്ത അവസ്ഥയിൽ പകരം സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

വീടുകളിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കുന്ന റിമോട്ട് വർക്ക് പോലുള്ള പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങളെക്കുറിച്ചും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ വിശദ വിവരങ്ങൾ മന്ത്രാലയ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും സഹകരിക്കണമെന്നും തൊഴിലാളി തൊഴിലുടമ ബന്ധത്തെ നിലവിലെ പ്രത്യേക അവസ്ഥ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

ഏതെങ്കിലും രീതിയിലുള്ള അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ തൊഴിലാളികൾക്ക് ‘മഅൻ ലിറസ്ദ്’ അപ്ളിക്കേഷൻ വഴിയോ 19911 എന്ന നംബറിൽ വിളിച്ചോ പരാതിപ്പെടാവുന്നതാണ്.

കഴിഞ്ഞ ദിവസം സ്വകാര്യ മേഖലയിലും സൗദി മാനവവിഭവശേഷി മന്ത്രാലയം നിയന്ത്രിത അവധി പ്രഖ്യാപിച്ചിരുന്നു. 15 ദിവസത്തേക്കാണു അവധി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്