Monday, November 25, 2024
Saudi ArabiaTop Stories

സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; ബസ്, ടാക്സി, ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കുന്നു

ജിദ്ദ: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഗതാഗത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

ഇതിന്റെ ഭാഗമായി ശനിയാഴ്ച പകൽ മുതൽ വിവിധ ഗതാഗത മേഖലകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ച രാവിലെ 6 മണി മുതൽ സൗദിയിൽ നടപ്പാക്കുന്ന പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഇവയാണ്.

എല്ലാ ആഭ്യന്തര വിമാന സർവീസുകളും ശനിയാഴ്ച രാവിലെ 6 മണി മുതൽ റദ്ദാക്കും. 14 ദിവസത്തേക്കാണ് വിമാനങ്ങൾ റദ്ദാക്കുക.

അതേ സമയം മാനുഷിക,എമർജൻസി പരിഗണ ആവശ്യമുള്ളതും ,മെഡിക്കൽ ആവശ്യങ്ങൾക്കുമുള്ളതുമായ വിമാന സർവീസുകൾ ഇതിൽ നിന്നൊഴിവാകും. പ്രൈവറ്റ് വിമാനങ്ങളും അനുവദിക്കും.

എല്ലാ ബസ് സർവീസുകളും ശനിയാഴ്ച രാവിലെ 6 മണി മുതൽ റദ്ദാക്കും. 14 ദിവസത്തേക്കാണ് വിലക്ക്. അതേ സമയം സർക്കാർ ഏജൻസികൾ, ആരോഗ്യ മേഖല, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളെ കൊണ്ട് പോകുക , മാനുഷിക, സുരക്ഷാ പരിഗണന ആവശ്യമുള്ള കേസുകൾ എന്നിവയിൽ ബസ് സർവീസുകൾ അനുവദിക്കും.

രാജ്യത്തെ എല്ലാ ടാക്സി സർവീസുകളും 14 ദിവസത്തേക്ക് റദ്ദാക്കും. ശനിയാഴ്ച രാവിലെ 6 മണി മുതൽ നിയമം പ്രാബല്യത്തിൽ വരും. എയർപോർട്ടുകളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവുണ്ടാകും.

രാജ്യത്തെ എല്ലാ ട്രെയിൻ ഗതാഗത സർവീസും 14 ദിവസത്തേക്ക് നിർത്തലാക്കും. ശനിയാഴ്ച രാവിലെ 6 മണി മുതൽ നിയമം പ്രാബല്യത്തിൽ വരും. അതേ സമയം കൊമേഴ്സ്യൽ, കാർഗോ, മൈനിംഗ് ട്രെയിൻ സർവീസുകൾ ഇതിൽ നിന്നൊഴിവാകും.

ജിസാൻ – ഫർസാൻ ദ്വീപ് കപ്പൽ സർവീസ് തുടരും അതേ സമയം നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. വിനോദ യാത്ര അനുവദിക്കില്ല. ദ്വീപിലെ താമസക്കാർക്കും ജോലിക്കാർക്കും മാത്രമായിട്ടായിരിക്കും ഗതാഗതം. ഒരു ട്രിപ്പിൽ 100 ലധികം ആളുകളെ കൊണ്ട് പോകാൻ പാടില്ല എന്നിവയാണു നിബന്ധനകൾ.

അതേ സമയം സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം 274 ആയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതുതായി 36 പേർക്കാണു കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്