Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ കർഫ്യൂ ബാധകമല്ലാത്ത മേഖലകൾ അറിയാം

ജിദ്ദ: സൗദിയിൽ ഇന്ന് മുതൽ നടപ്പാകുന്ന ഭാഗിക കർഫ്യൂവിൽ നിന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചത് പ്രകാരം താഴെ വിവരിക്കുന്ന മേഖലകൾ ഒഴിവാകും.

ഭക്ഷ്യമേഖല: ബഖാല, സൂപർ മാർക്കറ്റ്, പോൾട്രി ഷോപ്പ്, വെജിറ്റബ്ള് ഷോപ്പ്, ഇറച്ചി, ബേക്കറി, ഫുഡ് ഫാക്ടറി ആൻ്റ് ലാബോറട്ടറി.

ആരോഗ്യ മേഖല: ഫാർമസി, മെഡിക്കൽ ക്ളിനിക്കുകൾ, ഹോസ്പിറ്റൽ, ലാബോറട്ടറി, മെഡിക്കൽ ഡിവൈസസ് മെറ്റീരിയൽസ് ഫാക്ടറി.

ഗതാഗത മേഖല: ചരക്ക് നീക്കം, പാർസൽ, കസ്റ്റംസ് ക്ളിയറൻസ്, വെയർ ഹൗസ്, ലോജിസ്റ്റിക്സ്, ഹെൽത്ത്,ഫുഡ് മേഖലയിലേക്കുള്ള സപ്ളൈ ചെയിൻ, പോർട്ട് ഓപറേഷൻ.

ഫിനാൻഷ്യൽ സർവീസ് ആൻ്റ് ഇൻഷൂറൻസ്: നജ്മ് പോലുള്ള ആക്സിഡൻ്റ് സർവീസ് സെക്ടറുകൾ, മറ്റു അർജൻ്റ് ഹെൽത്ത് ഇൻഷൂറൻസ് അപ്രൂവലുകളും സർവീസുകളും.

ടെലികോം സെക്ടർ: ഇൻ്റർനെറ്റ് ആൻ്റ് കമ്യൂണിക്കേഷൻ നെറ്റ് വർക്ക് ഓപറേഷൻ. എല്ലാ തരത്തിലുമുള്ള മീഡിയകൾ.

എനർജി സെക്റ്റർ: പെട്രോൾ പംബുകൾ, ഇലക്ട്രിക് കംബനി എമർജൻസി സർവീസ്,

വാട്ടർ സെക്റ്റർ: വാട്ടർ കംബനി എമർജൻസി സർവീസ്, വീടുകളിലേക്കുള്ള കുടി വെള്ളമെത്തിക്കുന്ന സേവനം.

ഹോട്ടലുകൾ ഫർണിഷഡ് അപ്പാർട്ട്മെൻ്റുകൾ തുടങ്ങിയ താമസ മേഖലകൾ. ഓൺലൈൻ അപ്ളിക്കേഷൻ വഴിയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഡെലിവറി തൊഴിലാളികൾ പോലുള്ളവർ.

സെക്യൂരിറ്റി, മിലിട്ടറി, ഹെൽത്ത്, സർക്കാർ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ, മുകളിൽ പരാമർശിച്ച അത്യാവശ്യ മേഖലകളിലെ വാഹനങ്ങൾ, ഫുഡ്, മരുന്ന് തുടങ്ങിയവയുടെ ഓൺലൈൻ ഓർഡർ ഡെലിവറി എന്നിവയും കർഫ്യുവിൽ നിന്ന് ഒഴിവാകും.

പള്ളികളിലെ ബാങ്ക് വിളിക്കുന്ന മുഅദ്ദിനുമാർക്ക് പള്ളിയിൽ പോകാനും, ഡിപ്ളോമാറ്റിക് മിഷൻ, അന്താരാഷ്ട്ര സംഘടനാ പ്രവർത്തകർക്ക് ബിസിനസ് ഹെഡ്ക്വാർട്ടേഴ്സുകളിൽ നിന്ന് പുറത്ത് പോകാനും കർഫ്യൂ സമയത്ത് ഇളവുണ്ടാകും .

മാർച്ച് 23 തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണു സല്മാൻ രാജാവ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്