സൗദിയിൽ കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും
ജിദ്ദ: സൗദിയിൽ ഇന്ന് (തിങ്കൾ) മുതൽ നടപ്പിലാകുന്ന കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തരാ മന്ത്രാലയം.
കർഫ്യൂ സമയത്ത് പുറത്തിറങ്ങി നടക്കുന്നവർ ആദ്യ ഘട്ടത്തിൽ 10,000 റിയാൽ പിഴ അടക്കേണ്ടി വരും. രണ്ടാം തവണയും കർഫ്യൂ നിയമം ലംഘിച്ചാൽ പിഴ ഇരട്ടിയാകും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 20 ദിവസം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അടിയന്തിരമായ ആരോഗ്യസംബന്ധമായ കേസുകളിൽ പുറത്തിറങ്ങുന്നവർക്ക് കർഫ്യൂ പിഴകൾ ബാധകമാകില്ല.
തിങ്കളാഴ്ച മുതൽ അടുത്ത 21 ദിവസത്തേക്കാണു ഭരണകൂടം കർഫ്യൂ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണു കർഫ്യൂ സമയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa