യുഎഇയിൽ ഏഴ് ഇന്ത്യക്കാർക്ക് കോവിഡ്; മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ
അബുദാബി: യുഎഇയിൽ ഏഴ് ഇന്ത്യക്കാർക്ക് ഉൾപ്പെടെ 45 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 198 ആയി ഉയർന്നു.
രാജ്യത്ത് കോവിഡ് രോഗബാധ ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണിതെന്ന് രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിദേശത്ത് നിന്നെത്തിയ ആൾ സമ്പർക്ക വിലക്ക് പാലിക്കാത്തതു കാരണമാണ് 17 പേർക്ക് രോഗം പകർന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
7 യുഎഇ പൗരന്മാർ, 7ഇന്ത്യക്കാർ, ബംഗ്ലാദേശ് 3, കാനഡ 2, ബാക്കി പതിമൂന്നോളം രാജ്യങ്ങളിലെ ഓരോ പൗരന്മാർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രണ്ട് നേപ്പാളികളും ഒരു ഇറാനിയും അടക്കം മൂന്നു പേർക്ക് രോഗം സുഖപ്പെട്ടു. ഇതോടെ യുഎഇയിൽ 41 പേർ കൊറോണ മുക്തരായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa