Saturday, September 28, 2024
Riyadh

ഇ എം എസ് – എ കെ ജി സ്മരണ ഫാസിസ്സ് വിരുദ്ധ പോരാട്ടത്തിന് ഊർജ്ജമാകണം; പി ജയരാജൻ.

റിയാദ്: ബ്രിട്ടീഷ് സാമ്രാജിത്വത്തിനെതിരെയും ജന്മി-നാടുവാഴിത്വത്തിനെതിരെയും ഇ എം എസും  – എ കെ ജിയും നടത്തിയ പോരാട്ടങ്ങൾ പുതിയ കാലഘട്ടത്തിൽ ഫാസിസ്റ്റു ഭരണകൂടത്തിന്റെ ജനവിരുദ്ധ-വർഗ്ഗീയ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജവും വഴിവിളക്കുമാകണമെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു.

കോവിഡ് 19  ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം പാലിച്ച് പൊതുചടങ്ങ്  ഒഴിവാക്കി നവോദയയുടെ ജനറൽ കൗൺസിൽ വാട്സാപ്പ് ഗ്രൂപ് ഓൺലൈനിൽ നടത്തിയ ഇ എം എസ് – എ കെ ജി  അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി ജയരാജൻ.

രണ്ടു നേതാക്കളും ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് വലിയ പങ്കുവഹിച്ചവരാണ്. ഇന്ന് ലോകം അംഗീകരിക്കുന്ന കേരള മോഡലിന്റെ ശില്പികളാണ് ഇരുവരുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. ഹേമന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ശബാന, നവോദയ മുൻഭാരവാഹികളായ ഉദയഭാനു, നസീർ വെഞ്ഞാറമൂട്, രതീഷ്, ബഷീർ നെട്ടൂരാൻ, ഫിറോസ് അഞ്ചൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിക്രമലാൽ, സുരേഷ് സോമൻ, അൻവാസ്, പൂക്കോയ തങ്ങൾ, ഹക്കീം മാരാത്ത്, പ്രതീന ജയ്ജിത്ത്, അഞ്ജു സജിൻ എന്നിവർ സംസാരിച്ചു.

ഷാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q