Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങൽ അനുവദിക്കപ്പെട്ടവർക്ക് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക

ജിദ്ദ: സൗദിയിൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങിയവർക്ക് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പിഴ ഈടാക്കില്ലെന്ന് മക്ക ഗവർണ്ണറേറ്റ് അറിയിച്ചു.

വാഹനങ്ങൾ ഓടിക്കുന്നയാളുടെ ഐഡൻ്റിറ്റിയും പ്രഫഷനും പരിശോധിച്ച് കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നത് അനുവദിക്കപ്പെട്ടവരല്ലെങ്കിൽ മാത്രമേ പിഴ ഈടാക്കുകയുള്ളൂ.

അതേ സമയം കർഫ്യൂ സമയത്ത് പുറത്തിറങ്ങൽ അനുവദിനീയമായവർക്ക് ആർക്കെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട് അത് കാൻസൽ ചെയ്യേണ്ടതാണെന്നും മക്ക ഗവർണ്ണറേറ്റ് ഓർമ്മപ്പെടുത്തി.

കർഫ്യൂ സമയത്ത് പുറത്തിറങ്ങിയാൽ 10,000 റിയാൽ ആണു പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുകയും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും.

അതേ സമയം കർഫ്യൂ നിയമ ലംഘനങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ മറ്റുള്ളവരെ നിയമ ലംഘനത്തിനു പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചാൽ ശക്തമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുന്നവർക്ക് 3 മില്യൻ റിയാൽ വരെ പിഴയും 5 വർഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ളിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്