സൗദിയിൽ പുതിയ നിയന്ത്രണങ്ങൾ; മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ കർഫ്യു സമയം ദീർഘിപ്പിക്കുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബന്ധപ്പെട്ട അധികാരികളിൽ നിന്നും, കൂടുതൽ മുൻകരുതൽ നടപടികൾ വേണമെന്ന ആവശ്യമുയർന്നതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ കർഫ്യു സമയം ദീർഘിപ്പിക്കും. ഇത് പ്രകാരം വൈകീട്ട് മൂന്ന് മണി മുതൽ ഈ നഗരങ്ങളി കർഫ്യു തുടങ്ങും. രാവിലെ ആറ് വരെയാണ് കർഫ്യു. നാളെ മുതൽ (26 മാർച്ച് 2020 വ്യാഴാഴ്ച) പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.
രാജ്യത്തിന്റെ പതിമൂന്ന് പ്രവിശ്യകളിലേയും താമസക്കാർക്ക് മറ്റൊരു പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിരിക്കുന്നു. റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ നിന്ന് പുറത്ത് പോകുന്നതും അവിടേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.
മുമ്പ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങൾക്ക്, ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മാത്രം ഈ സമയം പുറത്തിറങ്ങി സഞ്ചരിക്കാം.
റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ മാത്രമാണ് മൂന്ന് മണിക്ക് കർഫ്യൂ തുടങ്ങുന്നത്. മറ്റ് നഗരങ്ങളിൽ മുൻപ് പ്രഖ്യാപിച്ച പോലെ വൈകീട്ട് 7 മണിക്ക് തുടങ്ങി രാവിലെ 6 മണിക്ക് അവസാനിക്കുന്ന രീതിയിൽ തന്നെ തുടരും.
ഇവിടങ്ങളിലെ കർഫ്യൂ സമയം വർദ്ധിപ്പിക്കാൻ അതത് പ്രവിശ്യകളിലെ അതോറിറ്റി അവിടെയുള്ള ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചു തീരുമാനമെടുക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa