ദുബായ് സ്വകാര്യമേഖലയിൽ ‘വർക്ക് അറ്റ് ഹോം’ പ്രഖ്യാപിച്ചു
ദുബായ്: കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യമേഖലയിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ചട്ടങ്ങൾ ദുബായ് ബുധനാഴ്ച പ്രഖ്യാപിച്ചു.
പൊതുജനാരോഗ്യവും, ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് മുൻകരുതൽ നടപടിയെന്നോണം നിയന്ത്രണം നടപ്പിലാക്കുന്നത്.
ഫാർമസികൾ, സഹകരണ സൊസൈറ്റികൾ, പലചരക്ക് കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾ, അവരുടെ 80 ശതമാനം ജീവനക്കാർക്കും വർക്ക് അറ്റ് ഹോം നടപ്പാക്കണം.
ഇന്ന് മുതൽ 2020 ഏപ്രിൽ 9 വ്യാഴാഴ്ച വരെയാണ് പ്രൈവറ്റ് സെക്ടറിലും ‘വീട്ടിലിരുന്ന് ജോലി’ സമ്പ്രദായത്തിന്റെ കാലാവധി എന്നും ദുബായ് എക്കണോമി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa