ഫീസില്ലാതെ എക്സിറ്റ്, റി എൻട്രി, ഇഖാമ എന്നിവ പുതുക്കുന്ന രീതികൾ ജവാസാത്ത് വ്യക്തമാക്കി
ജിദ്ദ: കൊറോണ കോവിഡ്19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അധികൃതർ വിമാന യാത്രകൾ റദ്ദാക്കിയതിനാൽ എക്സിറ്റ് വിസയും, റി എൻട്രി വിസയും ഇഷ്യു ചെയ്തവർക്കും ഇഖാമ പുതുക്കാനുള്ളവർക്കും ഫീസില്ലാതെ തന്നെ തുടർ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള പ്രക്രിയയെക്കുറിച്ച് ജവാസാത്ത് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി.
ഇഖാമ പുതുക്കൽ: മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ ഇഖാമ കാലവധി കഴിയുന്നവർക്ക് ഫീസ് ഇല്ലാതെ ഇഖാമ 3 മാസത്തേക്ക് പുതുക്കി നൽകും. ഇത് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്നതിനാൽ ജവാസാത്ത് സംവിധാനങ്ങളെ ആശ്രയിക്കേണ്ടതില്ല.
ഫൈനൽ എക്സിറ്റ് വിസ: ഫൈനൽ എക്സിറ്റ് വിസ ഇഷ്യൂ ചെയ്തവരുടെ ഇഖാമ കാലാവധി മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ കഴിഞ്ഞവരാണെങ്കിൽ ഇഖാമ ഓട്ടോമാറ്റിക്കായി 3 മാസം പുതുക്കപ്പെട്ട ശേഷം എക്സിറ്റ് വിസ കാൻസൽ ചെയ്യാവുന്നതാണ്. എക്സിറ്റ് കാൻസൽ ചെയ്യാൻ അബ്ഷിർ വഴിയും മുഖീം വഴിയും സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു. (ഇഖാമ താത്ക്കാലികമായി പുതുക്കിയ മൂന്ന് മാസ കാലയളവിൽ പിന്നീട് വീണ്ടും എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കുമെന്നർത്ഥം)
റി എൻട്രി വിസ: ഫെബ്രുവരി 25 നും മാർച്ച് 20 നും ഇടയിൽ റി എൻട്രി വിസ ഉപയോഗപ്പെടുത്താത്തവർക്ക് യാതൊരു ഫീസും ഇല്ലാതെ 3 മാസത്തേക്ക് കൂടി വിസാ കാലാവധി ഓട്ടോമാറ്റിക്കായി നീട്ടി നൽകുന്നതാണ്. .
നിലവിൽ എക്സിറ്റ് വിസയും റി എൻട്രി വിസയും ഇഷ്യു ചെയ്തവർ വിസകൾ കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരിക്കുന്നതിനുള്ള പിഴയിൽ നിന്ന് ഒഴിവാകുന്നതിനായി അവയുടെ കാലാവധി തീരുന്നതിനു മുംബ് അബ്ഷിർ വഴിയോ മുഖീം വഴിയോ കാൻസൽ ചെയ്യണമെന്ന് ജവാസാത്ത് നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa