കൊറോണ: ഇറ്റലിയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സൗദി; സൗദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈന
റിയാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പുരോഗതികൾ സൗദി ഭരണാാധികാരി സല്മാൻ രാജാവും ഇറ്റാലിയൻ പ്രധാനമന്ത്രി ജുസെപ്പെ കോൻതെയും ടെലഫോണിലൂടെ ചർച്ച ചെയ്തു.
വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ജി 20 രാജ്യങ്ങളുടെ പരിശ്രമങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷ ഇരു രാഷ്ട്രങ്ങളുടെയും തലവന്മാർ പങ്ക് വെച്ചു.
ഇറ്റലിയിൽ ആകെ വ്യാപിച്ചിട്ടുള്ള വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ പുരോഗതികൾ സൗദി നിരീക്ഷിക്കുന്നുണ്ടെന്നും ഈ സന്ദർഭത്തിൽ ഇറ്റലിക്ക് എല്ലാ അർഥത്തിലുമുള്ള ഐക്യദാർഡ്യവും നൽകുന്നുവെന്നും രാജാവ് അറിയിച്ചു.
ഇറ്റലിയുടെ ഇറ്റാലിയൻ പൗരന്മാരുടെയും കാര്യത്തിലുള്ള പ്രത്യേക പരിഗണനക്ക് സല്മാൻ രാജാവിനു ഇറ്റാലിയൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങുമായും സല്മാൻ രാജാവ് ടെലഫോൺ സംഭാഷണം നടത്തി. വൈറസിനെ പ്രതിരോധിക്കുന്നതിൽ ചൈനയെടുത്ത നടപടികളെ രാജാവ് പ്രശംസിച്ചു.
ചൈനയെ തുടക്കത്തിൽ തന്നെ സഹായിച്ച രാജാവിനു ചൈനീസ് പ്രസിഡൻ്റ് നന്ദി അറിയിച്ചു. വൈറസ് പ്രതിരോധത്തിനു സാധ്യമായ എല്ലാ രീതിയിലും സൗദിയുമായി കൈകോർക്കുമെന്നും ഷീ ജിൻ പിങ് അറിയിച്ചു.
സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതതിൽ ചേർന്ന ജി 20 അസാധാരണ ഉച്ചകോടിയിലെ സൗദി അറേബ്യയുടെ നിലപാടുകളെ ചൈനീസ് പ്രസിഡൻ്റും ഇറ്റാലിയൻ പ്രസിഡൻ്റും അഭിനന്ദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa