സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 1200 കടന്നു; ഒരാൾ കൂടി മരിച്ചു
റിയാദ്: റിയാദിൽ ഒരു സൗദി പൗരൻ കോവിഡ്19 ബാധിച്ച് മരണപ്പെട്ടതോടെ ഇത് വരെ കോവിഡ് 19 വൈറസ് ബാധിച്ച് സൗദിയിൽ മരിച്ചവരുടെ എണ്ണം 4 ആയി. നേരത്തെ 3 വിദേശികൾ മരിച്ചിരുന്നു.
പുതുതായി 99 പേർക്കാണു വൈറസ് ബാധയേറ്റിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1203 ആയി ഉയർന്നു.
അതേ സമയം രണ്ട് പേർ കൂടി രോഗ മുക്തി നേടിയത് ആശ്വാസം പകരുന്നുണ്ട്. ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി ഉയർന്നിരിക്കുകയാണ്.
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 10 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. എയർപോർട്ടുകളിൽ എത്തിയ ഉടനെ ഇവരെ ഐസൊലേഷനുകളിലാക്കിയിരുന്നു.
ബാക്കി 89 പേരും നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരായിരുന്നു. ഇവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
പുതുതായി വൈറസ് ബാധയേറ്റവരിൽ 41 പേർ റിയാദിലും 18 പേർ ജിദ്ദയിലും മക്കയിലും ഖതീഫിലും 12 പേർ വീതവും മദീനയിൽ 6 പേരുമാണുള്ളത്.
അതോടൊപ്പം തബൂക്കിലും ഖമീസ് മുഷൈത്തിലും 3 പേർ വീതവും അബ്ഹ, ഹുഫൂഫ്, ഖോബാർ, സൈഹാത്ത് എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആഗോള തലത്തിൽ 6,17,288 പേർക്കാണു കോവിഡ്19 വൈറസ് ബാധയേറ്റിട്ടുള്ളത്. 1,37,336 പേർ രോഗമുക്തി നേടിയപ്പോൾ 28,377 പേരാണു മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa