സൗദി അറേബ്യ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി; മറ്റു സുപ്രധാന തീരുമാനങ്ങൾ അറിയാം
റിയാദ്: കൊറോണ കോവിഡ്19 വൈറസ് വ്യാപനത്തിനു തടയിടുന്നതിൻ്റെ ഭാഗമായി സൗദി അറേബ്യ നേരത്തെയെടുത്ത വിവിധ പ്രതിരോധ നടപടികൾ പുതുക്കി.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുൻ നിർത്തി നേരത്തെയെള്ള വിവിധ വിലക്കുകൾ അനിശ്ചിത കാലത്തേക്ക് നീട്ടുന്നതിനു അധികൃതർ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.
സൗദി ആഭ്യന്തര മന്ത്രാലയം പുതുക്കിയ പുതിയ തീരുമാനങ്ങൾ താഴെ വിവരിക്കുന്നു.
സർക്കാർ മേഖലയിൽ ജോലിക്ക് ഹാജരാകുന്നതിനു ഏർപ്പെടുത്തിയ വിലക്ക് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നീട്ടി. നേരത്തെ വിലക്കിൽ നിന്ന് ഒഴിവാക്കിയെ മേഖലകളെ തുടർന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ ജോലിക്ക് ഹാജരാകുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്കുകളും മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നീട്ടി.
അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നീട്ടി. പ്രത്യേക എമർജൻസി സാഹചര്യങ്ങളിൽ മാത്രം നൽകിയിരുന്ന ഇളവ് തുടർന്നും ഉണ്ടാകും.
ആഭ്യന്തര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കും മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയട്ടുണ്ട്.
അതോടൊപ്പം ബസ്, ടാക്സി, ട്രെയിൻ സർവീസുകൾ നിർത്തിയ നടപടിയും അനിശ്ചിത കാലത്തേക്ക് നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
കഴിഞ്ഞ ദിവസം സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം 1200 കവിഞ്ഞിരുന്നു. റിയാദിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ മരണം 4 ആയി മാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa