ബൂഫിയകൾക്കും റസ്റ്റോറൻ്റുകൾക്കും പ്രത്യേക നിർദ്ദേശം
റിയാദ്: കൊറോണ പശ്ചാത്തലത്തിൽ റിയാദിലെ ബൂഫിയകൾക്കും റസ്റ്റോറൻ്റുകൾക്കും റിയാദ് മുനിസിപ്പാലിറ്റി പ്രത്യേക നിർദ്ദേശങ്ങൾ നൽകി.
ഭക്ഷണ സാധനങ്ങൾ അടങ്ങിയ കവർ ഡെലിവറി നടത്തുന്നയാൾക്ക് കൈമാറും മുംബ് നന്നായി ക്ലോസ് ചെയ്തിരിക്കണമെന്നാണു പ്രധാന നിർദ്ദേശം.
സ്റ്റാപിൾ ചെയ്തോ മറ്റോ ക്ളോസ് ചെയ്തായിരിക്കണം ഭക്ഷണ സാധനങ്ങൾ ഡെലിവറി ചെയ്യുന്നയാൾക്ക് കൈമാറേണ്ടത്. ഇത് സുരക്ഷിതമായ രീതിയിൽ തന്നെ ഭക്ഷണ സാധനങ്ങൾ കസ്റ്റമേഴ്സിനു എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
കൊറോണ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി സൗദിയിലെ റെസ്റ്റോറൻ്റുകളിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും പാർസൽ/ഡെലിവറി സിസ്റ്റം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ ആപുകൾ വഴി ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നവർക്ക് കർഫ്യൂവിൽ നിന്ന് ഇളവും ഉണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa