രണ്ടാഴ്ചത്തെ 5 സ്റ്റാർ ക്വാറൻ്റൈനു ശേഷം 300 സൗദികൾ വീടുകളിലേക്ക് മടങ്ങി
ജിദ്ദ: കൊറോണ ബാധിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തി ക്വാറൻറ്റൈനിൽ കഴിഞ്ഞ 300 സ്വദേശികൾ സ്വന്തം വീടുകളിലേക്ക് മടങ്ങി.
14 ദിവസം 5 സ്റ്റാർ ഹോട്ടലിലായിരുന്നു ഇവർക്ക് ആരോഗ്യ മന്ത്രാലയം ക്വാറൻ്റൈനിൽ കഴിയാൻ അവസരം ഒരുക്കിയിരുന്നത്.
ക്വാറൻ്റൈൻ കഴിഞ്ഞ് മടങ്ങുന്ന ഇവരെ ആരോഗ്യ പ്രവർത്തകർ റോസുകളും സമ്മാനങ്ങളും നൽകി സന്തോഷത്തോടെ യാത്രയയക്കുന്ന ദൃശ്യം ആരോഗ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി.
സൗദിയിലെ എയർപോർട്ടുകളിൽ എത്തിയയുടനെ തങ്ങൾക്ക് ആരോഗ്യ മന്ത്രാലയം തന്ന പരിഗണനക്ക് ക്വാറൻ്റ്റൈനിൽ കഴിഞ്ഞവർ കൃതജ്ഞത രേഖപ്പെടുത്തി.
ചൈന, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഇറാൻ, ഇറ്റലി, ജപ്പാൻ, സൗത്ത് കൊറിയ, സ്പെയിൻ തുടങ്ങിയ കൊറോണ രൂക്ഷിതമായിരുന്ന രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് മന്ത്രാലായത്തിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ക്വാറൻ്റ്റൈൻ സൗകര്യം ഒരുക്കാൻ തീരുമാനിച്ചിരുന്നു.
മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരോട് സ്വന്തം വീടുകളിൽ തന്നെ രണ്ടാഴ്ച ക്വാറൻറ്റൈനിൽ കഴിയാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മന്ത്രാലയത്തിൻ്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു കോവിഡ്19 റിസൽറ്റുകൾ. ഇത് വരെ 197 പേർക്ക് മാത്രമാണു യാത്രാ സംബന്ധമായി ബന്ധപ്പെട്ട് വൈറസ് ബാധിച്ചിട്ടുള്ളത്.
വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി വിമാനങ്ങൾക്കും മറ്റു പൊതു ഗതാഗതങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് അധികൃതർ അനിശ്ചിത കാലത്തേക്ക് നീട്ടിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa