സ്വകാര്യമേഖല ശമ്പള പ്രതിസന്ധി; പ്രവാസികളെ സഹായിക്കാൻ ഒത്തുചേർന്ന് ഒമാനികൾ
മസ്കറ്റ്: സ്വകാര്യമേഖല ശമ്പള പ്രതിസന്ധി നിലനിൽക്കെ പ്രവാസികളെ സഹായിക്കാൻ ഒരു കൂട്ടം ഒമാനികൾ രംഗത്ത് വന്നു.
“സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന്” ഞായറാഴ്ച, ഒമാനിലെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമിതിയായ മജ്‌ലിസ് അൽ ഷൂറ കൗൺസിൽ ഒരു പ്രസ്താവന ഇറക്കിയിരുന്നു.
എന്നാൽ ചെറിയ കമ്പനികൾക്ക് ഇത്തരത്തിൽ ശമ്പളം നൽകാൻ കഴിയില്ലെന്ന് ഹജർ അസ്‌വദ് കൺസ്ട്രക്ഷൻ കമ്പനി ഉടമ ഹമീദ് അൽ ഹസാനി പറഞ്ഞു.
ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 8,000 ത്തിലധികം നിർമാണ കമ്പനികളിൽ 65 ശതമാനത്തിലധികവും 3, 4 ഗ്രേഡുകളാണ്. ഗ്രേഡ് 1 ലെ കമ്പനികൾ വലിയ മൂലധനമുള്ള 1 ദശലക്ഷം റിയാലോ അതിൽ കൂടുതലോ ഉള്ളവരാണ്.
കൊറോണ വൈറസ് ബാധിച്ചവരെ സഹായിക്കാൻ വ്യക്തികളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള സംഭാവനകൾക്കായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിക്ക് 10 ദശലക്ഷം റിയാലാണ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്തത്.
ഇന്ത്യക്കാരും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടങ്ങുന്ന തൊഴിലാളികൾക്ക് പലയിടങ്ങളിലും ഒമാനി പൗരന്മാർ ഭക്ഷണമെത്തിക്കുന്നുണ്ട്. മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായിപ്പോയ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളികൾക്കാണ് പ്രദേശവാസികളുടെ സ്നേഹം എത്തുന്നത്.
എല്ലാ ദിവസവും ഭക്ഷണം നൽകാൻ തയ്യാറായ ഇരുപതോളം പേരുണ്ട്, ഞങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ അവർ പട്ടിണി കിടക്കും, പിന്നെ എങ്ങനെയാണ് ഞങ്ങൾക്ക് വയറു നിറച്ച് കഴിക്കാൻ കഴിയുക, എന്നാണ് 27 കാരനായ പെട്രോളിയം എഞ്ചിനീയർ ഹിഷാം പറയുന്നത്.
ഈ വൈറസ് ബാധ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ധനസഹായം നൽകാനും ഭക്ഷണം നൽകാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സംരംഭത്തെ ഞാൻ അഭിനന്ദിക്കുന്നു, പക്ഷേ ഇത് പര്യാപ്തമല്ല. പ്രത്യേകിച്ചും വിദേശ തൊഴിലാളികളെ നോക്കുമ്പോൾ ആരും സാധാരണയായി ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതായി തോന്നുന്നില്ല, ”31 കാരനായ കോർപ്പറേറ്റ് ബാങ്കർ അഹമ്മദ് അൽ ഐസ്രി പറയുന്നു, മസ്കറ്റിലെ അൽ അൻസാബ് പ്രദേശത്തെ നിർമാണത്തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന ഒരു അയൽക്കൂട്ടത്തിന്റെ ഭാഗമായ കോർപ്പറേറ്റ് ബാങ്കറാണ് ഇദ്ദേഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa