കർഫ്യൂ;സൗദിയിൽ പ്രവേശന വിലക്കുള്ള സ്ഥലങ്ങളിലേക്ക് പോകൽ അത്യാവശ്യമുള്ളവരുടെ ശ്രദ്ധക്ക്
ജിദ്ദ: കോവിഡ്19 പ്രതിരോധത്തിൻ്റെ ഭാഗമായി കർഫ്യൂ വ്യവസ്ഥകൾ ശക്തമാക്കിയതോടെ പ്രവേശന വിലക്കുള്ള മേഖലകളിലേക്ക് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ സഞ്ചരിക്കുന്നതിനുള്ള പെർമിഷനു അപേക്ഷകൾ സ്വീകരിക്കുന്നു.
ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വിഭാഗം തന്നെയുണ്ടെന്ന് സൗദി ജനറൽ സെക്യൂരിറ്റി വാക്താവാണു അറിയിച്ചത്.
പബ്ളിക് സെക്യൂരിറ്റ് വിഭാഗത്തിൻ്റെ ഇ മെയിൽ അഡ്രസായ roc@ps.moi.gov.sa വഴി സ്പെഷ്യൽ പെർമിറ്റിനു അപേക്ഷിക്കാവുന്നതാണ് . സ്വന്തം വിവരങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും എന്തിനാണു പോകുന്നതെന്നെതിനുള്ള വിശദീകരണവും അതിനുള്ള തെളിവുമടക്കമായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
തുടർന്ന് അപേക്ഷകനെ പബ്ളിക് സെക്യൂരിറ്റി വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗ്യസ്ഥർ നേരിട്ട് തന്നെ ബന്ധപ്പെടുന്നതാണ്.
അടിയന്തിരമായതോ ഒഴിവാക്കാനാകാത്തതോ ആയ സാഹചര്യങ്ങളിൽ മാത്രമേ പുറത്ത് പോകുന്നതിനു വിലക്കുള്ള പ്രവിശ്യകളിൽ നിന്ന് മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതിനുള്ള പെർമിഷൻ അനുവദിക്കൂ എന്ന് അധികൃതർ ഉറപ്പിച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ കർഫ്യൂ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവുകൾ ഇറക്കിയിരുന്നു.
റിയാദ്, മക്ക, മദീന, ജിദ്ദ തുടങ്ങിയ നഗരങ്ങളിലെ കർഫ്യൂ സമയം ദീർഘിപ്പിച്ചും സൗദിയിലെ മുഴുവൻ പ്രവിശ്യകൾക്കും പ്രവേശന വിലക്ക് ബാധകമാക്കിയും മദീനയിലെ 6 ഡിസ്റ്റ്രിക്കുകൾക്ക് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയുമെല്ലാം വൈറസ് വ്യാപനം തടയുന്നതിനുള്ള ശക്ത്മായ നടപടികളാണു അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa