Monday, November 18, 2024
Saudi ArabiaTop Stories

കൊറോണ;സൗദിയിൽ നിന്ന് കൂടുതൽ ആശ്വാസ വാർത്തകൾ; രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ വർധനവ്

ജിദ്ദ: സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായെങ്കിലും രോഗ മുക്തി നേടിയവരുടെ ഇന്നത്തെ കണക്കുകൾ ഏറെ ആശ്വാസം നൽകുന്നുണ്ട്.

സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്ക് പ്രകാരം 49 പേർക്കാണു പുതുതായി രോഗം ഭേദമായത്. ഇതോടെ ഇത് വരെ സൗദിയിൽ രോഗം ഭേദമായാവരുടെ എണ്ണാം 115 ആയി ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം ഭേദമായവരുടെ എണ്ണത്തിൽ ഇന്നുണ്ടായ ഗണ്യമായ വർധന ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

ഇന്നത്തെ കണക്ക് പ്രകാരം പുതുതായി 154 പേർക്കാണു വൈറസ് ബാധിച്ചിട്ടുള്ളത്. ഇതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരുടെ എണ്ണം 1453 ആയി ഉയർന്നിട്ടുണ്ട്.

ഇന്ന് മരണ വാർത്തയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസം നൽകുന്നു.. ഇത് വരെ 8 പേരാണു കോവിഡ് 19 ബാധിച്ച് സൗദിയിൽ മരണപ്പെട്ടത്.

മക്കയിൽ 40, ദമാമിൽ 34, റിയാദിൽ 22, മദീനയിൽ 22, ജിദ്ദയിൽ 9, ഹുഫൂഫിൽ 6, കോബാറിൽ 6, ഖതീഫിൽ 5, ത്വാഇഫിൽ 2, യാംബു, അൽ റസ്, ബുറൈദ, ഖമീസ് മുഷൈത്ത്, ദഹ്രാൻ, സ്വാമിത്വ, ദവാദ്മി, തബൂക്ക് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണു ഇന്ന് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ കണക്കുകൾ.

കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് ബാധയിൽ മുൻ പന്തിയിലുണ്ടായിരുന്ന റിയാദിനെ പിന്തള്ളി ഇന്ന് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്ത് മക്കയിലും ദമാമിലുമാണ്.

മക്കയിലെ 6 ഏരിയകളിൽ ഇന്ന് ഉച്ച മുതൽ കർഫ്യൂ സമയം 24 മണിക്കൂറാക്കിയും പ്രസ്തുത പ്രദേശങ്ങളെ ഐസൊലേഷനിലാക്കിയും നടപടിയെടുത്തിട്ടുണ്ട് .

ഐസൊലേഷനിലായ മക്കയിലെ 6 പ്രദേശങ്ങളിൽ നിന്നും പുറത്ത് കടക്കുന്നതും ഇവിടേക്ക് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.

അതേ സമയം കൊറോണ ചികിത്സ ആവശ്യമാകുന്ന നിയമ ലംഘകരായ വിദേശികളടക്കമുള്ളവർക്ക് ചികിത്സ സൗജന്യമായി നൽകാനുള്ള സല്മാൻ രാജാവിൻ്റെ ഉത്തരവിനെ പ്രവാസി സമൂഹം ഏറേ സന്തോഷത്തോടെയാണു സ്വീകരിച്ചത്.

നിയമ ലംഘകർ ചികിത്സ തേടാനെത്തുംബോൾ അവർക്കെതിരെ മറ്റു നിയമ നടപടികളൊന്നും സ്വീകരിക്കില്ലെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പും ,വിവിധ കാരണങ്ങളാൽ താമസരേഖകൾ പുതുക്കാൻ കഴിയാത്തവർക്ക് കൊറോണ ചികിത്സ ആവശ്യമാകുന്ന സമയത്ത് മികച്ച സേവനങ്ങൾ സൗജന്യമായി തേടുന്നതിനു പ്രചോദനമേകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്