വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഒമാനിൽ 3 വർഷം ജയിൽ
മസ്കറ്റ്: വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചാൽ ഒമാനിൽ പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുമെന്ന് സുൽത്താനേറ്റ് പബ്ലിക് പ്രോസിക്യൂഷൻ.
വിവിധ ഗവർണേറ്റുകളിൽ കൊറോണ വ്യാപനം സംബന്ധിച്ച് പല കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ തടവുശിക്ഷയ്ക്ക് വഴിവെക്കും എന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തെറ്റായ വാർത്തകൾ അയയ്ക്കുകയോ വീണ്ടും പ്രചരിപ്പിക്കുകയോ ചെയ്യുക പോലുള്ള വിവിധ മാർഗ്ഗങ്ങളിലൂടെ പൊതു ജനങ്ങളെ ഭയപ്പെടുത്തുന്ന കിംവദന്തികൾ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അധികാരികൾ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകി.
കൊറോണ വാർത്തകൾ സംബന്ധിച്ച് ഔദ്യോഗിക വാർത്താ ചാനലുകൾ മാത്രം പൊതുജനങ്ങൾ പിന്തുടരണമെന്ന് ആരോഗ്യ മന്ത്രാലയം (MOH) അപേക്ഷിച്ചു.
സലാലാഹ്, ബർക്ക, അൽ മുധാഇബി, തുടങ്ങി നിരവധി ഗവർണറേറ്റുകളിൽ പുതിയ സംഭവവികാസങ്ങളെ കുറിച്ചുള്ള ഒട്ടേറെ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇവയിൽ എം ഒ എച്ച് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന വാർത്തകൾ അല്ലാത്തതെല്ലാം വ്യാജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa