Saturday, April 19, 2025
KeralaTop Stories

കോവിഡ്-19; കേരളത്തിൽ രണ്ടാമത്തെ മരണം

കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് മരണപ്പെട്ടത്. 68 വയസ്സായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയായിരുന്നു മരണം. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് ഇപ്പോൾ മൃതശരീരം.

മാർച്ച് 13 ന് ആയിരുന്നു രോഗ ലക്ഷണം പ്രകടിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച ശേഷം മാർച്ച് 23 ന് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ആദ്യ ഫലം നെഗറ്റീവ് ആയാണ് വന്നത്. ഐസൊലേഷൻ വാർഡിൽ നിന്ന് പക്ഷാഘാതവും ഹൃദയാഘാതവും വന്നു. ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. ഇദ്ദേഹത്തിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പും കൃത്യമായി രേഖപ്പെടുത്താനായിട്ടില്ല.

രോഗബാധിതരുമായി ഇദ്ദേഹം ഇടപഴകിയിട്ടില്ല. വിദേശയാത്രയും നടത്തിയിട്ടില്ല. മാർച്ച് 5നും 23 നും ഇടയിൽ കല്യാണങ്ങളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. പങ്കെടുത്ത ഇടങ്ങളിലെ ആളുകളുടെ സാനിദ്ധ്യം പരിശോധിച്ചു വരികയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa