Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയിലുള്ളവർക്ക് അവശ്യ വസ്തുക്കളുടെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട

റിയാദ്:കൊറോണ സാഹചര്യത്തിലും ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുന്നതിനാവശ്യമായ അവശ്യ വസ്തുക്കളുടെ സ്റ്റോക്കും സംവിധാനവും സൗദിക്ക് ഉണ്ടെന്ന് ജല,കാർഷിക,പരിസ്ഥിതികാര്യ മന്ത്രാലയം അറിയിച്ചു.

അടിസ്ഥാന അവശ്യ വസ്തുക്കളുടെ ഉത്പാദനവും ശേഖരണവുമെല്ലാം സാധാരണ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെന്നും മന്ത്രാലയ വാക്താവ് ഡോ: അബ്ദുല്ല അബ അൽ ഖലീൽ അറിയിച്ചു.

വിവിധ കാർഷിക വസ്തുക്കളുടെ ഉത്പാദനത്തിൽ സൗദി അറേബ്യ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്. 60 ശതമാനം പച്ചക്കറികളും സൗദിയിൽ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

പോൾട്രി മേഖലയിലും 60 ശതമാനം ഉത്പാദനവും സൗദിയിൽ തന്നെയാണ്. പ്രതിമാസം ഒരു മില്യൺ ടൺ ആണ് ഉത്പാദനം.

പാലിന്റെയും പാലുത്പന്നങ്ങളുടെയും ആഭ്യന്തര ഉത്‌പദാനം 109 ശതമാനമാണ്. ഏഴര മില്യൺ ലിറ്ററാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

സീഫുഡ് പ്രൊഡക്ഷൻ 55 ശതമാനവും ഉരുളക്കിഴങ്ങിന്റെ ഉത്പാദനം 92 ശതമാനവുമാണെന്നും മന്ത്രാലയ വാക്താവ് അറിയിച്ചു.

ധാന്യങ്ങളുടെയും പൊടികളുടെയും ആവശ്യകതയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വിതരണത്തിനായി സൗദി ഗ്രെയിൻ ഓർഗനൈസേഷനു 2 മില്ല്യനടുത്ത് ധാന്യ സഞ്ചികളുടെ ശേഖരണം ഉണ്ട്.

ഏഴ് ലക്ഷം ടൺ ഗോതംബിൻ്റെ സ്റ്റോക്ക് തയ്യാറായിരിക്കും. 12 മില്ല്യനിലധികം ടൺ ഗോതംബ് ജൂലൈക്ക് മുംബ് ഇറക്കുമതി ചെയ്യും.

മാംസങ്ങളുടെ വിപണനത്തിൽ 30 ശതമാനവും സൗദിയുടെ ഉത്പാദനം തന്നെയാണുള്ളത്. ബാക്കിയുള്ളവക്കായി 29 രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.

അതേ സമയം ഐഡിയും ഹെൽത്ത് കാർഡും ഉണ്ടെങ്കിൽ അഗ്രികൾച്ചറൽ മേഖലയിലെ ജോലിക്കാർക്ക് ( കൃഷി, തേനീച്ച വളർത്തൽ, മത്സ്യ ബന്ധന തൊഴിലാളികൾ, കന്നുകാലികളെ സംരക്ഷിക്കൽ ) ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സമ്മതമില്ലാതെ തന്നെ 24 മണിക്കൂറും സഞ്ചരിക്കാൻ സാധിക്കുമെന്ന് മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്