Sunday, November 17, 2024
Saudi ArabiaTop Stories

സൗദിക്ക് പുറത്തുള്ളവരുടെ റി എൻട്രി വിസകൾ പുതുക്കുന്നതിനുള്ള നിലവിലുള്ള മാർഗം അറിയാം

ജിദ്ദ: റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയും കാലാവധിക്കുള്ളിൽ തിരിച്ചെത്താൻ സാധിക്കാതെ വരികയും ചെയ്തവരുടെ വിസകൾ പുതുക്കുന്നതിനുള്ള നിലവിലുള്ള നടപടിക്രമങ്ങൾ ഇങ്ങനെയാണ്.

ഫോറിൻ മിനിസ്റ്റ്രിയുടെ https://visa.mofa.gov.sa/ExtendReturnedVisa എന്ന വെബ് ലിങ്ക് വഴിയാണു റി എൻട്രി വിസ പുതുക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.

വിദേശ തൊഴിലാളിയുടെ കാര്യത്തിൽ സ്പോൺസറും കുടുംബാംഗങ്ങളുടെ കാര്യത്തിലാണെങ്കിൽ കുടുംബ നാഥനുമാണു വിസ പുതുക്കേണ്ടത്.

റി എൻട്രി വിസ എത്ര കാലത്തേക്ക് ദീർഘിപ്പിക്കണം എന്ന വിവരം സ്പോൺസറോ കുടുംബ നാഥനോ പരാമർശിക്കേണ്ടതുണ്ട്.

ഫോറിൻ മിനിസ്റ്റ്രിയുടെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ഇലക്ട്രോണിക്ക് ചേംബർ ചെയ്യേണ്ടതുണ്ട്. റി എൻട്രി വിസ നീട്ടേണ്ടയാളുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം.

എല്ലാ വിവരങ്ങളും അറബിയിൽ തന്നെ പൂരിപ്പിക്കണം. അതേ സമയം അറബ് രാജ്യങ്ങളിൽ നിന്നല്ലാത്തവരുടെ പേരു വിവരങ്ങൾ പാസ്പോർട്ടിലുള്ളത് പോലെ പൂരിപ്പിക്കണം.

മുകളിൽ വിവരിച്ച മാർഗത്തിലൂടെ റി എൻട്രി വിസകൾ പുതുക്കാൻ സാധിക്കും. അതോടൊപ്പം നേരത്തെ അവലംബിച്ചിരുന്ന മറ്റൊരു മാാർഗം കൂടിയുണ്ട്. അതിനു സൗദി എംബസിയിലേക്ക് വിസ നീട്ടുന്നതിനുള്ള ഒരു ലെറ്റർ എഴുതി സ്പോൺസറോ മുഅഖബോ ജവാസാത്ത് ഓഫിസിൽ പോയി സ്റ്റാംബ് ചെയ്യുകയും ശേഷം ആ ലെറ്റർ ഫോറിൻ മിനിസ്റ്റ്രിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യുകയും ചെയ്ത് നാട്ടിലെ സൗദി എംബസിയിലേക്ക് അയക്കുകയുമാണു വേണ്ടത്.

അതേ സമയം നിലവിലെ കൊറോണ പ്രശ്നത്തിൽ നാട്ടിൽ കുടുങ്ങിയവരിൽ ഇഖാമ കാലാവധി അവസാനിച്ചവരും അവസാനിക്കാറായവരും ധാരാളമുണ്ടെന്നിരിക്കേ മുകളിലെ രീതി എങ്ങനെയാണു ഉപകാരപ്പെടുക എന്നത് ഒരു ചോദ്യച്ഛിഹ്നമാണ്.

എന്നാൽ ഇഖാമ എക്സ്പയർ ആയവർക്ക് ഇഖാമകൾ ജവാസാത്ത് ഓഫീസിൽ പോകാതെ തന്നെ 3 മാസത്തേക്ക് നീട്ടി നൽകുമെന്ന ജവാസാത്തിൻ്റെ പ്രസ്താവനയിൽ സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമയും ഉൾപ്പെടുമെങ്കിൽ മുകളിലെ രീതി പ്രയോജനപ്പെടുകയും ചെയ്യും. സ്പോൺസർമാർ മുകളിൽ പരാമർശിച്ച കാര്യങ്ങൾ ചെയ്യാൻ അല്പം സമയം ചെലവഴിക്കേണ്ടി വരും എന്ന് മാത്രം.

മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്ന ഇഖാമകളാണു ജവാസാത്തിൽ പോകാതെ തന്നെ ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടുക. ഏതായാലും നാട്ടിലുള്ളവർ ഇഖാമ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്