ഒമാനിൽ ആദ്യ കോവിഡ് മരണം; മരണപ്പെട്ടത് ഒമാൻ സ്വദേശി
മസ്കറ്റ്: ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിച്ചത്.
മരണപ്പെട്ടത് തലസ്ഥാന നഗരമായ മസ്കത്തിൽ നിന്നുള്ളയാളാണ്. നിലവിൽ 192 പേരാണ് രാജ്യത്ത് രോഗബാധിതരായിട്ടുള്ളത്. ഇതിൽ 34 പേർ സുഖപ്പെട്ടു.
സൗദി അറേബ്യയിൽ രണ്ടും യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും പുതുതായി മരണപ്പെട്ടു. ഇതോടെ ഗൾഫിൽ കോവിഡ് മരണം 23 ആയി.
രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. 299 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു.
സൗദി അറേബ്യയിൽ 10, യു.എ.ഇയിൽ 6, ബഹ്റൈനിൽ 4, ഖത്തറിൽ 2, ഒമാനിൽ ഒന്ന് എന്നിങ്ങനെയാണ് ഗൾഫിൽ കോവിഡ് മൂലമുള്ള മരണങ്ങൾ.
സൗദിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്; 1563 പേര്‍. പുതുതായി 299 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 4052 ആയി ഉയർന്നു.
സാമൂഹിക വ്യാപന ഭീഷണികൾക്കിടയിലും കുറ്റമറ്റ മുൻകരുതൽ നടപടികൾ സ്വീകരിച്ച് കോവിഡിനെ നിയന്ത്രിച്ചു മറികടക്കാൻ തന്നെയാണ് ഗൾഫ് രാജ്യങ്ങളുടെ തീരുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa