മസ്കറ്റിൽ പാർക്കിംഗ് സൗജന്യമാക്കി
മസ്കറ്റ്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി മസ്കറ്റിൽ പാർക്കിംഗ് സൗജന്യമാക്കി.
പാർക്കിംഗ് മീറ്ററുകൾ മസ്കറ്റ് മുനിസിപ്പാലിറ്റി പിൻവലിച്ചു. ഇതോടെ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മസ്കറ്റിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഫീസ് ഉണ്ടാകില്ല.
“നിലവിലെ സാഹചര്യം കണക്കിലെടുത്ത് പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഞങ്ങൾ സസ്പെന്റ് ചെയ്യുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പർക്കിംഗിന് ഫീസ് ഈടാക്കില്ല” എന്ന് മസ്കറ്റ് മുനിസിപാലിറ്റി ഒരു ഓൺലൈൻ സ്റ്റേറ്റ്മെന്റിലൂടെ പ്രസ്താവിച്ചു.
ഒമാനിലെ എല്ലാ പൗരന്മാരോടും പ്രവാസികളോടും സുരക്ഷിതരായി വീട്ടിൽ തങ്ങാൻ ഭരണകൂടം അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa